
ഡൽഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവുമായി ബന്ധപ്പെട്ട സ്വകാര്യ കത്തുകള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്ത് അയച്ച് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി. 2008ല്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ഈ കത്തുകള്‍ മ്യൂസിയത്തില്‍ നിന്ന് എടുത്തുകൊണ്ടു പോയിരുന്നു. ഐന്സ്റ്റീന്, ജയപ്രകാശ് നാരായണ്‍, എഡ്വിന മൗണ്ട്ബാറ്റണ്, പത്മജ നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ്, അരുണ ആസഫ് അലി, ബാബു ജഗ്ജീവന് റാം തുടങ്ങിയവര്‍ക്കയച്ച കത്തുകള്‍ അടങ്ങുന്ന 51 പെട്ടികളാണ് ഉള്ളത്. 2008ല്‍ യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭ്യര്‍ത്ഥന പ്രകാരം ഈ കത്തുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതില്‍ നിന്ന് മാറ്റിയിരുന്നു.
കത്തുകളോ അല്ലെങ്കില്‍ അവയുടെ പകര്‍പ്പുകളോ അല്ലെങ്കില്‍ ഡിജിറ്റല്‍ രൂപമോ നല്കാൻ സെപ്റ്റംബറില്‍ മ്യൂസിയം സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. പിഎംഎംഎല്‍ സൊസൈറ്റിയിലെ അംഗങ്ങളില്‍ ഒരാളായ ചരിത്രകാരനും എഴുത്തുകാരനുമായ റിസ്വാന് കദ്രിയാണ് കത്തുകള്‍ തിരികെ വേണമെന്നാവശ്യപ്പെട്ട് കത്ത് അയച്ചത്.ഏകദേശം 51 പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന ഈ കത്തുകള്‍ തിരികെ നല്കാന് ഞാന്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മുൻപ് നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി എന്നാണ് പിഎംഎംഎല്‍ അറിയപ്പെട്ടിരുന്നത്. ജവഹര്‍ലാല്‍ നെഹ്രുവുമായി ബന്ധപ്പെട്ട രേഖകള്‍ അടങ്ങിയ 51 പെട്ടികള്‍ പിഎംഎംഎല്ലില്‍ നിന്ന് സോണിയാ ഗാന്ധിയുടെ ഓഫീസ് തിരിച്ചെടുത്തിരുന്നു.ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് സമഗ്രമായ ധാരണ ഉറപ്പാക്കാനാണ് പേപ്പറുകള്‍ തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്.


