തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ നേതാക്കൾ കോട്ടയത്തെത്തുന്നു; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ ജില്ലയിൽ പ്രചാരണത്തിനെത്തും;പുതുപ്പള്ളിയിലും ഏറ്റുമാനൂരിലും റോഡ്ഷോയിൽ പങ്കെടുക്കും;പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 4 ന് നടക്കുന്ന എൻഡിഎ സ്ഥാനാർത്ഥികളുടെ സമ്മേളനത്തിൽ പങ്കെടുക്കും

Spread the love

കോട്ടയം :തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ ജില്ലയിൽ പ്രചാരണത്തിനെത്തും. പുതുപ്പള്ളിയിലും ഏറ്റുമാനൂരിലും റോഡ്ഷോയിലും കോട്ടയത്ത് പൊതുയോഗത്തിൽ പ്രസംഗിക്കും.

video
play-sharp-fill

ഏപ്രില്‍ നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം മുനിസിപ്പൽ മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസംഗിക്കും.ജില്ലയിലെ ഒമ്പതു മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാര്ഥികള് സമ്മേളനത്തിൽ പങ്കെടുക്കും

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആറിനു ജില്ലയില് പര്യടനം നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് പൂഞ്ഞാറിലും നാലിനു പാലായിലും അഞ്ചിന് കടുത്തുരുത്തിയിലും യോഗങ്ങളില് പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group