ആരോഗ്യ പ്രശ്നങ്ങൾ ; രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തില്ല ; പരിപാടികള്‍ മാറ്റിവെക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതൃത്വം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തില്ല. ആരോഗ്യകാരണങ്ങളാലാണ് രാഹുലിന്റെ പരിപാടികള്‍ മാറ്റിവെക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണമുള്‍പ്പെടെ അദ്ദേഹത്തിന് നിരവധി പരിപാടികള്‍ ഉണ്ടായിരുന്നു.

ഇന്ന് ഝാര്‍ഖണ്ഡില്‍ നടന്ന ഇന്ത്യാ മുന്നണിയുടെ റാലിയിലും മധ്യപ്രദേശിലെ കോണ്‍ഗ്രസ് റാലിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി റാഞ്ചിയിലെ ഇന്ത്യാ മുന്നണിയുടെ റാലിയില്‍ പങ്കെടുക്കാത്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച ഇന്ത്യാ ബ്ലോക്കിന്റെ ‘ഉല്‍ഗുലാന്‍ റാലി’ നടക്കുന്ന സത്നയിലും റാഞ്ചിയിലും പ്രചാരണം നടത്താനിരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പെട്ടെന്ന് അസുഖം ബാധിച്ചതിനാല്‍ ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ നിന്ന് പുറത്തുപോകാന്‍ കഴിയുന്നില്ലെന്ന് ജയറാം രമേശ് എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു.