
സ്വന്തം ലേഖിക
വയനാട്: രാഹുല്‍ ഗാന്ധി എംപി സ്ഥാനം തിരിച്ചു കിട്ടിയതിന് ശേഷം ആദ്യമായി ഇന്ന് കേരളത്തിലെത്തുന്നു.
ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. നിലവില്‍ അതിനു ശേഷം രാഹുല്‍ മടങ്ങുമെന്നാണെങ്കിലും പുതുപ്പള്ളിയിലേക്ക് രാഹുലിൻ്റെ സര്‍പ്രൈസ് എൻട്രി ഉണ്ടാവുമോ എന്നും ആകാംഷ ഉണ്ട് എല്ലാവരിലും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രചാരണങ്ങള്‍ ശക്തമായി തുടരുമ്പോള്‍ അങ്ങനെ ഒരു വരവുണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പിന് കൊഴുപ്പ് കൂട്ടും. പൊതു സമ്മേളത്തില്‍ വെച്ച് എംപിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ഒൻപത് വീടുകളുടെ താക്കോല്‍ കൈമാറും.
എഐസിസി , കെപിസിസി നേതാക്കളെല്ലാം ഇന്ന് കല്‍പ്പറ്റയിലെത്തും. വൻ സ്വീകരണത്തിനുള്ള ഒരുക്കങ്ങളാണ് കല്‍പ്പറ്റയില്‍ നടക്കുന്നത്. മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് നാളെ പരിപാടികള്‍.