video
play-sharp-fill

മുണ്ടക്കൈ ദുരന്ത ഭൂമി സന്ദർശിക്കാൻ രാഹുലും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും

മുണ്ടക്കൈ ദുരന്ത ഭൂമി സന്ദർശിക്കാൻ രാഹുലും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും

Spread the love

 

കല്‍പ്പറ്റ: ലോക്‌സഭാ പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വ്യാഴാഴ്ച വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും സന്ദര്‍ശിക്കും. ചൊവ്വാഴ്ച ഇരുവരും വരാനിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അനുമതി കിട്ടിയിരുന്നില്ല. തുടര്‍ന്നാണ് സന്ദര്‍ശനം നാളത്തേക്ക് മാറ്റിയത്.

 

ദുരന്തം ഉണ്ടായതിനെ തുടര്‍ന്ന് വിഷയം ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു. മുണ്ടക്കൈ ഗ്രാമം ഒലിച്ചു പോയി. കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

 

കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ പിന്തുണയും സംസ്ഥാനത്തിന് നല്‍കണം. ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്നും അത് അടിയന്തിരമായി വിതരണം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സര്‍ക്കാര്‍ പുനരധിവാസത്തിന് ഒരു കൃത്യമായ പദ്ധതിയുണ്ടാക്കണമെന്നും ഗതാഗത സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.