
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രണ്ടു ഘട്ടങ്ങളായി കേരളം സന്ദർശിക്കും. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യസന്ദർശനം. മാർച്ച് ആറ്, ഏഴ് തീയതികളിൽ രണ്ടാം സന്ദർശനവും.
25-ന് എത്തുന്ന അദ്ദേഹം 26-ന് കണ്ണൂരിൽ കർഷകരുമായി ആശയവിനിമയം നടത്തും. വയനാട്ടിൽ കോൺഗ്രസ് നിർമിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനവും നടത്തും.
ഘടകകക്ഷിനേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഈ ദിവസങ്ങളിൽ നടക്കും. സീറ്റുവിഭജന ചർച്ചകൾ നീളുന്നതും പൊതുരാഷ്ട്രീയസാഹചര്യങ്ങളും കക്ഷിനേതാക്കളുമായുള്ള ചർച്ചയിൽവരും. പ്രതിപക്ഷനേതാവിന്റെ യാത്രയുടെ സമാപനത്തിന് മാർച്ച് ആറിന് എത്തുന്ന അദ്ദേഹം കൊല്ലത്ത് ശിവഗിരിമഠം സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


