കനയ്യലാലിന്റെ കൊലപാതകികള്‍ കുട്ടികള്‍….! രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തിരുത്തി വ്യാജ വീഡിയോ ഇറക്കി: ബിജെപി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

Spread the love

സ്വന്തം ലേഖിക

വയനാട്: രാഹുല്‍ ഗാന്ധിയുടെ വിഡിയോ എഡിറ്റ് ചെയ്ത തെറ്റിദ്ധരിപ്പിക്കും വിധം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ബിജെപി നേതാക്കള്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍.

ഉദയ്പുരില്‍ തുന്നല്‍ക്കാരനായ കനയ്യലാലിന്റെ കൊലപാതകികളെ കുട്ടികള്‍ എന്ന് രാഹുല്‍ വിശേഷിപ്പിച്ചു എന്ന തരത്തിലാണ് വിഡിയോ പ്രചരിപ്പിക്കുന്നത് എന്നാണു ആരോപണം. ഇതിനെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ വയനാട്ടില്‍ നടത്തിയ പ്രസംഗമാണ് ബിജെപിക്കാര്‍ എഡിറ്റ് ചെയ്ത് വ്യാജമായി പ്രചരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ ഓഫിസ് അക്രമിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകരോട് വിരോധമില്ലെന്നും അവര്‍ കുട്ടികളാണെന്നും രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു ദേശീയ മാധ്യമമാണ് ഈ വിഡിയോ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ച്‌ പുറത്തുവിട്ടത്. തെറ്റ് ബോധ്യപ്പെട്ടതോടെ ഈ മാധ്യമം ഖേദം പ്രകടിപ്പിച്ചു.

എന്നാല്‍ വിഡിയോ ബിജെപി നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. കനയ്യ ലാലിന്റെ കൊലപാതകികളെ രാഹുല്‍ ഗാന്ധി കുട്ടികളെന്ന് വിശേഷിപ്പിച്ചെന്ന് വ്യാപകമായി പ്രചരിപ്പിക്കുക ആയിരുന്നു.

സംഭവത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്കു കത്തയച്ചു. ഉദയ്പുരിലെ കനയ്യ ലാലിന്റെ കൊലപാതകത്തെ രാഹുലിന്റെ വയനാട്ടിലെ പ്രസംഗവുമായി ചേര്‍ത്തുവച്ചത് മനഃപൂര്‍വമാണ്. ഇത് അത്യന്തം വികൃതമാണ്. സഹപ്രവര്‍ത്തകര്‍ കുറ്റം ചെയ്തതായി സമ്മതിച്ച്‌ നഡ്ഡ മാപ്പ് പറയണമെന്നു ജയ്‌റാം രമേശ് ആവശ്യപ്പെട്ടു.