
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കസേര കാക്കാന്‍ വേണ്ടിയുള്ള ബജറ്റാണിതെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു മറ്റു സംസ്ഥാനങ്ങളുടെ ചെലവില്‍ ബിജെപി സഖ്യകക്ഷികള്‍ക്ക് ബജറ്റില്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണ്. മുതലാളിമാരെ പ്രീണിപ്പിക്കുന്നതാണ് ബജറ്റ്.
ബജറ്റിന്റെ ഗുണങ്ങളെല്ലാം ലഭിക്കുന്നത് വന്‍കിട മുതലാളിമാര്‍ക്ക് മാത്രമാണ്. സാധാരണക്കാര്‍ക്ക് ഒരു ആശ്വാസവും നല്‍കുന്നില്ല. കോണ്‍ഗ്രസ് പ്രകടനപത്രികയുടേയും മുന്‍ ബജറ്റുകളുടേയും കോപ്പി പേസ്റ്റ് ആണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്തിന്റെ പുരോഗതിക്കായുള്ള ബജറ്റ് എന്നതിലുപരി മോദി സര്‍ക്കാരിനെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബജറ്റാണ് ഇതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സര്‍ക്കാര്‍ സഖ്യകക്ഷികള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയും അവരെ കബളിപ്പിക്കാന്‍ ‘അര്‍ദ്ധഹൃദയമുള്ള റെവാദികള്‍’ (ഒരുതരം മധുരപലഹാരം) വിതരണം ചെയ്യുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ധനമന്ത്രി നിര്‍മല സീകാരാമന്‍ വായിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പരിഹസിച്ചത്. ബജറ്റില്‍ പറയുന്ന അപ്രന്റിസ് ഷിപ്പ് പദ്ധതി കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നതാണ്. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ മറ്റു ചില പദ്ധതികളും ധനമന്ത്രി കോപ്പിയടിച്ചിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.