വയനാട്ടില്‍ വിജയം ഉറപ്പിച്ച് രാഹുല്‍, ഭൂരിപക്ഷം അരലക്ഷം കടന്നു ; റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് മുന്നില്‍

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വയനാട്ടിലും റായ്ബറേലിയിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വന്‍ മുന്നേറ്റം. വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം അരലക്ഷം കടന്നു. റായ്ബറേലിയിലും രാഹുല്‍ മുന്നേറുകയാണ്.

അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ലീഡ് ചെയ്യുന്നത്. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം പിന്നില്‍ പോയെങ്കിലും ഇപ്പോള്‍ ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണലിന്റെ ഒന്നരമണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ സഖ്യം 290 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. 233 സീറ്റുകളില്‍ ഇന്ത്യ സഖ്യമാണ് മുന്നില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 43 ഇടത്ത് ഇന്ത്യാ സഖ്യവും 36 ഇടത്ത് എന്‍ഡിഎയം ഒരിടത്ത് മറ്റുള്ളവരുമാണ് ലീഡ് ചെയ്യന്നത്. കര്‍ണാടകയില്‍ ബിജെപിക്കാണ് മുന്‍തൂക്കം.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 42 മണ്ഡലങ്ങളില്‍ 18 ഇടത്ത് ബിജെപിയും 16 ഇടത്ത് തൃണമൂലും മൂന്നിടത്ത് കോണ്‍ഗ്രസും സിപിഎം സഖ്യവും ലീഡ് ചെയ്യുന്നു.