
ഡൽഹി: മധ്യപ്രദേശിലെ പഞ്ച്‌മറിയില്‍ ഡിസിസി പ്രസിഡൻ്റുമാർക്കുള്ള പരിശീലന ക്യാമ്പിന് വൈകിയെത്തിയ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച് ക്യാമ്പ് മേധാവി സച്ചിൻ റാവു.
ക്യാമ്പിന് വൈകി വരുന്നവർ ശിക്ഷ നേരിടേണ്ടി വരുമെന്ന തൻ്റെ മുൻ നിർദേശം സച്ചിൻ റാവു ഓർമ്മിപ്പിക്കുകയും രാഹുല്‍ ഗാന്ധിയെ പത്ത് തവണ പുഷ് അപ്പ് എടുക്കാൻ ശിക്ഷിക്കുകയുമായിരുന്നു. പരിശീലന ക്യാമ്പില്‍ സമയനിഷ്‌ഠ പാലിച്ച് പങ്കാളിത്തം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ശിക്ഷ നടപ്പാക്കിയത്.
ഞായറാഴ്ച വൈകിട്ട് പരിശീലന ക്യാമ്പിലെ സെഷനില്‍ പങ്കെടുക്കാൻ നിശ്ചയിച്ച സമയത്തില്‍ നിന്നും ഏകദേശം 20 മിനിറ്റ് വൈകിയാണ് രാഹുല്‍ ഗാന്ധിയെത്തിയത്. രാഹുല്‍ ഗാന്ധി ശിക്ഷയെ കുറിച്ച് ചോദിച്ചപ്പോള്‍ നിയമപ്രകാരം പത്ത് പുഷ് അപ്പുകള്‍ എടുക്കണമെന്ന് സച്ചിൻ റാവു ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വേദിയിലെ തൻ്റെ ഇരിപ്പിടത്തില്‍ ഇരിക്കും മുൻപ് തന്നെ ക്യാമ്പ് മേധാവിയുടെ നിർദേശം പാലിച്ച് രാഹുല്‍ ഗാന്ധി ക്യാമ്പിലെത്തിയ പ്രതിനിധികള്‍ക്ക് മുന്നില്‍ പുഷ് അപ്പ് എടുത്തു. പ്രതിനിധികള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്.




