
ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റില്‍ വീണ്ടും യുദ്ധഭീഷണി ഉയര്‍ന്നിരിക്കെ യുഎസ്–ഇസ്രയേല്‍ സംയുക്തമായി ഇറാനെതിരേ നടത്തുന്ന ആക്രമണങ്ങളും തിരിച്ചടികളും ആഗോളതലത്തില്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരണവുമായി രംഗത്ത്.
മിഡില്‍ ഈസ്റ്റിലുള്ള ഓരോ ഇന്ത്യന്‍ പൗരന്റെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ പരിഗണനയായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി ത്വരിതവും സജീവവുമായ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇറാന് ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിന് അനുമതി നല്‍കരുതെന്ന നിലപാട് യുകെ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിന് ഇറാന്റെ ഭരണകൂടത്തിന്റെ നടപടികളാണ് കാരണമെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് സംഘര്‍ഷത്തിന് വഴിവെച്ചതെന്നും യുക്രൈന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


