video
play-sharp-fill

കാർഷിക കടം എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാൻ സമ്മതിക്കില്ല; രാഹുൽ ഗാന്ധി

കാർഷിക കടം എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാൻ സമ്മതിക്കില്ല; രാഹുൽ ഗാന്ധി

Spread the love


സ്വന്തം ലേഖകൻ

ന്യൂഡൽഹി: കാർഷിക വായ്പ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കാർഷിക കടം എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാൻ സമ്മതിക്കില്ലെന്നും രാഹുൽ ആഞ്ഞടിച്ചു. മോദി നാലരവർഷം ഭരിച്ചിട്ടും കർഷകർക്ക് ഒന്നും നൽകിയില്ല. കോൺഗ്രസിന്റെ ഭരണത്തിലുള്ള രണ്ട് സംസ്ഥാനങ്ങൾ ആറ് മണിക്കൂറിനുള്ളിലാണ് കാർഷിക കടം എഴുതിത്തള്ളിയത്. മൂന്നാമത്തെ സംസ്ഥാനവും ഉടൻ കാർഷിക കടം എഴുതിത്തള്ളും. കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഇത് ഉടൻ നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.