video
play-sharp-fill

നാഷണൽ ഹെറാൾഡ് കേസ് ; രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് ഇ ഡി

നാഷണൽ ഹെറാൾഡ് കേസ് ; രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് ഇ ഡി

Spread the love

സ്വന്തം ലേഖിക

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇ ഡി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടന്നില്ല. 15 മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത്. രാജ്യതലസ്ഥാനം ഇപ്പോഴും സംഘർഷ ഭരിതമാണ്.

ഇ ഡി ഓഫിസിന് മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മുതിർന്ന നേതാക്കൾ പ്രതിഷേധിക്കുകയാണ്. എഐസിസി ആസ്ഥാനത്തിന് മുന്നിൽ കേന്ദ്രസേന ഉൾപ്പെടെ വൻ സന്നാഹമാണ് . രാഹുൽ ഗാന്ധിയുടെ അഭിഭാഷകരെ ഇ ഡി ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. പ്രദേശത്ത് ഇന്ന് രാവിലെ മുതൽ ഡൽഹി പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. കൂടാതെ മുതിർന്ന കോൺഗ്രസ് നേതാക്കളും ഇ ഡി ഓഫീസിലെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഡൽഹി പൊലീസ് കോൺഗ്രസ് പ്രവർത്തകരെ കൂട്ടത്തോടെ കാസ്റ്റഡിയിലെടുത്തു. എ ഐ സി സി ആസ്ഥാനത്തിന് മുന്നിൽ കേന്ദ്ര സേനയെ വിന്യസിച്ചു. കെ സി വേണുഗോപാൽ, പി ചിദംബരം ഉൾപ്പെടെയുള്ള നേതാക്കൾ ഇ ഡി ഓഫീസിന് മുന്നിലെത്തിയത്. എന്നാൽ അവരെ ബാരിക്കേടുമായി പൊലീസ് തടഞ്ഞു. പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വലിയ രീതിയിലുള്ള തർക്കങ്ങൾ നടന്നു. രാഹുൽ ഗാന്ധി എത്ര സമയം ഇ ഡി ഓഫീസിൽ തുടരുന്നോ അത്ര സമയം പ്രവർത്തകരും പുറത്ത് പ്രതിഷേധവുമായി ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.