ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യൻ സൈനികരെ മോശമായി ചിത്രീകരിച്ചു ; ഉദയ് ശങ്കർ ശ്രീവാസ്തവ് നൽകിയ മാനനഷ്ട കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി

Spread the love

ലഖ്നൗ :  മാനനഷ്ടക്കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക്  ജാമ്യം അനുവദിച്ച് ലഖ്നൗ കോടതി.

2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യൻ സൈനികർക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്.

കോടതി നിർദ്ദേശിച്ച പ്രകാരം ജാമ്യ ബോണ്ടും ആള്‍ജാമ്യവും നല്‍കിയതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായിക്കും അവിനാഷ് പാണ്ടെയ്ക്കുമൊപ്പമാണ് രാഹുല്‍ ഗാന്ധി കോടതിയില്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയില്‍ ഹാജരാവുന്നതില്‍നിന്ന് വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല. കോടതിയിലും പരിസരത്തും കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഡയറക്ടർ ആയിരുന്ന ഉദയ് ശങ്കർ ശ്രീവാസ്തവയാണ് രാഹുലിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. 2022 ഡിസംബർ 16-ന് ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍, 2022 ഡിസംബർ 9-ന് അരുണാചല്‍ പ്രദേശ് അതിർത്തിയില്‍ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച്‌ പരാമർശിക്കുകയും, ‘ഭാരത് ജോഡോ യാത്രയെക്കുറിച്ച്‌ ആളുകള്‍ പലതും ചോദിക്കും, എന്നാല്‍ നമ്മുടെ സൈനികരെ ചൈനീസ് സൈനികർ തല്ലിച്ചതച്ചതിനെക്കുറിച്ച്‌ ഒരിക്കല്‍ പോലും ചോദിക്കില്ല’ എന്ന് പറയുകയും ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന തന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയതായി പരാതിക്കാരൻ ആരോപിച്ചു. ഫെബ്രുവരി 11-ന് മാനനഷ്ട കേസില്‍ പ്രതി ചേർത്ത് രാഹുല്‍ ഗാന്ധിയെ വിളിപ്പിക്കാൻ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു.