
വയനാട് : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ.യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചവരുടെ കൂട്ടത്തിൽ രണ്ട് അപരന്മാരും ഉണ്ടായിരുന്നു.രാഹുൽ എന്ന പേര് നമ്മൾ ധാരാളമായി കേട്ടുവരുന്നതാണ് .എന്നാൽ രാഹുൽ ഗാന്ധി എന്ന് ഇത്രയും സാദൃശ്യത്തോടെയുള്ള പേര് എല്ലാവരും ഞെട്ടലോടെയാണ് കഴിഞ്ഞവർഷം കണ്ടത്.
രാഹുൽ ഗാന്ധി കെ ഇ ,രാഹുൽ ഗാന്ധി കെ യു എന്നിങ്ങനെ അയിരുന്നു രണ്ട് അപരന്മാരുടെ പേരുകൾ.എന്നാൽ ഇത്തവണ താൻ മത്സരത്തിൽ ഇല്ലെന്ന് അറിയിച്ചിരിക്കുകയാണ് കാര്യവട്ടം ക്യാമ്പസിലെ ഗവേഷക വിദ്യാർത്ഥിയായ രാഹുൽ ഗാന്ധി കെ ഇ.ആദിവാസികളുടെ നാടൻ പാട്ടും സംസ്കാരവും എന്ന വിഷയത്തിലാണ് ഈ 38കാരൻ്റെ ഗവേഷണം. ഈ വർഷം പ്രബന്ധം സമർപ്പിക്കാനൊരുങ്ങുകയാണ്.
തന്റെ പിതാവ് കുഞ്ഞുമോന്റെ കടുത്ത കോൺഗ്രസ് ആരാധന മൂലമാണ് തനിക്ക് രാഹുൽ ഗാന്ധി എന്ന പേരുള്ളത് എന്നാൽ രാഹുൽഗാന്ധി ആകട്ടെ തീർത്തും കോൺഗ്രസ് വിരോധിയും കടുത്ത ഇടതുപക്ഷക്കാരനുമാണ് . ജയിക്കാനല്ല മത്സരിച്ചത്, മറിച്ച് എൻ്റെ പ്രതിഷേധം രേഖപ്പെടുത്താനുള്ള മാർഗമായിട്ടാണ് തിരഞ്ഞെടുപ്പിനെ കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തവണയും ഞാൻ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധിക്കാൻ ഒരു കലാസമിതിയുടെ നേതൃത്വത്തില്‍ നാടൻ പാട്ടും മറ്റും വയനാട്ടില്‍ വിവിധ ഇടങ്ങളില്‍ അവതരിപ്പിക്കുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇത്തവണത്തെ ഇലക്ഷനിൽ മത്സരിക്കാത്തതിന് കാരണം 2019 ൽ കണക്ക് കൊടുക്കാത്തതിനെ തുടർന്ന് ഇലക്ഷൻ കമ്മീഷൻ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. 2024 സെപ്റ്റംബർ 13 വരെയാണ് വിലക്കിന്റെ കാലാവധി . ആ കാരണം മൂലമാണ് ഇത്തവണത്തെ മത്സരിക്കാൻ സാധിക്കാത്തത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.