കോണ്‍ഗ്രസിന്റെ സൈബര്‍ ആര്‍മി വരുന്നു; അഞ്ച് ലക്ഷം പേരെ റിക്രൂട്ട് ചെയ്യും; സൈബര്‍ മേഖലയില്‍ ബിജെപിക്കുള്ള മേധാവിത്വം ചെറുക്കും
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: സൈബര്‍ മേഖലയില്‍ ബിജെപിക്കുള്ള മേധാവിത്വം ചെറുക്കാന്‍ ആര്‍മി ഓഫ് ട്രൂത്ത് എത്തുന്നു. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും സൈബര്‍ പോരാളികളെ റിക്രൂട്ട് ചെയ്യാനും തലപ്പത്തുള്ളത് രാഹുല്‍ ഗാന്ധിയാണ്.
”ഈ രാജ്യത്തിനെതിരായ ആക്രമണത്തിന്റെ നട്ടെല്ല് ഒരു ട്രോള്‍ സൈന്യമാണ്. വിദ്വേഷം, പക എന്നിവ പ്രചരിപ്പിക്കുന്നതിന് ആയിരക്കണക്കിന് ആളുകള്‍ക്ക് അതിനുള്ള പ്രതിഫലം ലഭിക്കുന്നുണ്ട്’. കഴിഞ്ഞദിവസം രാഹുലിന്റേതായി പുറത്തുവന്ന വിഡിയോ സന്ദേശത്തില്‍ പറയുന്നു. അനുകമ്ബ, സമാധാനം, ഐക്യം, വാല്‍സല്യം തുടങ്ങിയ ആശയങ്ങള്‍ സംരക്ഷിക്കുന്നതിനും ലിബറല്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും തനിക്ക് പോരാളികള്‍ ആവശ്യമാണെന്ന് രാഹുല്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഐക്യത്തിനും അനുകമ്പയ്ക്കും സത്യത്തിനും വേണ്ടി പോരാടുന്നതിനായി അഹിംസ ആയുധമാക്കിയ പോരാളികള്‍ ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് രാഹുല്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്‍മി ഓഫ് ട്രൂത്ത് എന്നു വിളിപ്പേരിട്ടിരിക്കുന്ന ഈ സൈബര്‍ സേനയില്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ട്രോളുകളുമായി പോരാടുന്നതിന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ യുവാക്കളെ ക്ഷണിച്ചു. ആര്‍മി ഓഫ് ട്രൂത്തിലേക്ക് അഞ്ചുലക്ഷത്തോളം സൈബര്‍ പോരാളികളെ കോണ്‍ഗ്രസ് റിക്രൂട്ട് ചെയ്യുമെന്നാണ് സൂചനകള്‍. 2014 ല്‍ ബിജെപി അധികാരത്തിലെത്തുന്നതില്‍ ഏറ്റവും പ്രധാന പങ്കുവഹിച്ചത് സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണമായിരുന്നു.