എൻഡിഎ സര്‍ക്കാർ തകരാൻ ചെറിയ അസ്വാരസ്യം മതി, അയോധ്യയും മോദിയെ കൈവിട്ടു, സഖ്യകക്ഷികളിലൊന്ന് ഞങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞു: രാഹുൽ ഗാന്ധി

Spread the love

 

ന്യൂഡൽഹി: എൻഡിഎ സഖ്യം താഴെ വീഴാൻ അധികം സമയം വേണ്ട ചെറിയ ആഹാരഹസ്യങ്ങൾ മാത്രം മതി. മറുകണ്ടംചാടാൻ തയ്യാറായിരിക്കുന്നവർ എൻ.ഡി.എയിലുണ്ടെന്നും മോദി ക്യാമ്പിൽ വലിയ അതൃപ്തി നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എയിലെ ഒരു സഖ്യകക്ഷി തങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, ഈ കക്ഷിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല.

 

ഇന്ത്യൻ രാഷ്ട്രീയത്തിൽ സുപ്രധാനമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. മോദി എന്ന ആശയവും മോദിയുടെ പ്രതിച്ഛായയും നശിച്ചുകഴിഞ്ഞു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം എൻ.ഡി.എയ്ക്കെതിരെ കരുത്തുറ്റ പോരാട്ടമാണ് നടത്തിയത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ ബി.ജെ.പി. 240 സീറ്റിലേക്ക് കൂപ്പുകുത്തി. ഇപ്പോൾ ഭരണത്തിലുള്ള എൻ.ഡി.എ. സഖ്യം വളരെ കഷ്ടപ്പെടും. കാരണം, 2014-ലും 2019-ലും നരേന്ദ്രമോദിയെ സഹായിച്ച ഘടകം ഇപ്പോൾ ഇല്ലെന്നും രാഹുൽ പറഞ്ഞു.

 

മാത്രമല്ല, കഴിഞ്ഞ പത്ത് വർഷം അയോധ്യയേക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്ന പാർട്ടി അയോധ്യയിൽനിന്ന് തൂത്തെറിയപ്പെട്ടു. മതവിദ്വേഷമുണ്ടാക്കുക എന്ന ബി.ജെ.പിയുടെ മൗലികമായ ആശയം തകരുകയാണ് യഥാർഥത്തിൽ സംഭവിച്ചത്. നീതിന്യായ സംവിധാനം, മാധ്യമങ്ങൾ തുടങ്ങി സകല സംവിധാനങ്ങളും പ്രതിപക്ഷത്തിനുമുന്നിൽ വാതിലടച്ചു. അതിനാൽ ഞങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങി. ഭാരത് ജോഡോ യാത്രകളിൽനിന്ന് ലഭിച്ച ഒട്ടേറെ ആശയങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചു. അതെല്ലാം ഞങ്ങളുടെ ആശയങ്ങളായിരുന്നില്ല, ജനങ്ങളിൽ നിന്ന് ലഭിച്ചതാണ്. കൈകൾ പിന്നിൽ കെട്ടിയിടപ്പെട്ട അവസ്ഥയിലാണ് തങ്ങൾ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ചെയ്യേണ്ടത് എന്താണെന്ന് ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾക്ക് അറിയാമായിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group