
സവര്‍ക്കറിനെതിരായ പരാമര്‍ശം; രാഹുലിന് തിരിച്ചടി; മെയ് ഒൻപതിന് നേരിട്ട് ഹാജരാകണമെന്ന് പൂനെ കോടതി
ഡൽഹി: വിഡി സവർക്കറിനെതിരായ പരാമർശത്തില്‍ മെയ് 9ന് നേരിട്ട് ഹാജരാകണമെന്ന് രാഹുല്‍ഗാന്ധിയോട് പൂനെ കോടതി.
സവർക്കറുടെ ബന്ധു നല്‍കിയ പരാതിയിലാണ് നടപടി.
പരാമർശത്തെ ആധാരമാക്കിയുള്ള കൂടുതല്‍ രേഖകള്‍ സമർപ്പിക്കാമെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു.
ലണ്ടനില്‍ വെച്ച് നടത്തിയ ഒരു പ്രസംഗത്തിനിടെയാണ് രാഹുല്‍ ഗാന്ധി വിവാദ പരാമർശം നടത്തിയത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി രാഹുലിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാതന്ത്ര്യസമര സേനാനികളെ അവഹേളിച്ചാല്‍ സ്വമേധയാ നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇന്ദിരാ ഗാന്ധി സവർക്കറെ പുകഴ്ത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാഹുല്‍ ഗാന്ധിക്ക് എതിരായ ലക്നൗ കോടതിയുടെ വാറണ്ട് സ്റ്റേ ചെയ്തു.
നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുല്‍ ഗാന്ധി വിഡി സവർക്കറെ വിമർശിക്കുന്ന ഈ പരാമർശം നടത്തിയത്. സവർക്കരെ ബ്രിട്ടീഷുകാരുടെ സേവകൻ എന്ന് വിളിച്ചെന്നും വാർത്താസമ്മേളനത്തില്‍ ഇത് പരാമർശിച്ച് ലഘുരേഖ വിതരണം ചെയ്തെന്നും കാണിച്ച് ഒരു അഭിഭാഷകൻ ലക്നൗ കോടതിയില്‍ പരാതി നല്കിയിരുന്നു. രാഹുല്‍ ഹാജരാകണം എന്ന് നിർദ്ദേശിച്ച് കഴിഞ്ഞ നവംബറില്‍ ലക്നൗ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്.
കേസ് പരിഗണിച്ച ജസ്റ്റിസ് ദീപാങ്കർ ദത്ത ജസ്റ്റിസ് മൻമോഹൻ എന്നിവരുടെ ബഞ്ച് രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമർശിക്കുകയായിരുന്നു.