
സ്വന്തം ലേഖിക
ആലപ്പുഴ: കേരളത്തിലെ റോഡുകളുടെ ഗുണനിലവാരം കുറവാണെന്നും റോഡുകളിലൂടെ സഞ്ചരിക്കുക ദുഷ്‌കരമാണെന്നും ആലപ്പുഴയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി.
“സിപിഎമ്മിനെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം പറയുന്നതല്ല. യുഡിഎഫിന്റെ കാലത്തും റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ റോഡുകളുടെ ഗുണനിലവാരം കുറവാണ്. യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നു. അവര്‍ക്ക് ശുശ്രൂഷ ചെയ്യാന്‍ പോലും സൗകര്യം കുറവ്. ഇതോടെ കൂടുതല്‍ ആളുകള്‍ക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരികയാണ്. തന്നെയല്ല, ഇത്രമാത്രം ആംബുലന്‍സ് പോകുന്ന റോഡുകള്‍ മുൻപ് കണ്ടിട്ടില്ല”. രാഹുല്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴയില്‍ യാത്ര തുടരുകയാണ്. രണ്ടാം ദിവസത്തെ ആദ്യഘട്ടം ഹരിപ്പാട് തുടങ്ങി ഒറ്റപ്പനയില്‍ അവസാനിച്ചു. ജില്ലയുടെ വിവിധ മേഖലകളിലുള്ള കര്‍ഷകരുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി.
തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനന വിരുദ്ധ സമരകേന്ദ്രവും രാഹുല്‍ സന്ദര്‍ശിച്ചു. പൊഴി മുറിക്കുന്നതിന്റെ മറവില്‍ സര്‍ക്കാര്‍ കരിമണല്‍ ഖനനം ചെയ്ത് കടത്തുകയാണെന്ന് സമരക്കാര്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.
ഇന്ന് മത്സ്യ തൊഴിലാളികളുമായാണ് കൂടിക്കാഴ്ച. ചൊവ്വാഴ്ചയാണ് ആലപ്പുഴയിലെ യാത്ര അവസാനിക്കുന്നത്.