play-sharp-fill
‘വ്യോമ സേനയ്ക്ക് സല്യൂട്ട്’, അഭിവാദ്യമർപ്പിച്ച് രാഹുൽ ഗാന്ധി

‘വ്യോമ സേനയ്ക്ക് സല്യൂട്ട്’, അഭിവാദ്യമർപ്പിച്ച് രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിക്ക് വ്യോമസേന പൈലറ്റുമാർക്ക് അഭിവാദ്യമർപ്പിച്ച് രാഹുൽ ഗാന്ധി.

ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി പൈലറ്റുമാർക്ക് അഭിവാദ്യം അർപ്പിച്ചത്. സല്യൂട്ട് ഐഎഎഫ് പൈലറ്റ്‌സ് എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനും സൈനിക നടപടിക്കും ഒപ്പം നിൽക്കുമെന്ന് നേരത്തെ തന്നെ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. രാഹുലിന് പിന്നാലെ മറ്റു കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും വ്യോമസേനക്ക് അഭിവാദ്യമർപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഇന്ന് പുലർച്ചെ 3.30നാണ് വ്യോമസേന ആക്രമണം നടത്തിയത്. ഇന്ത്യ നൽകിയ തിരിച്ചടിയിൽ തകർന്നത് മൂന്ന് ജയ്‌ഷെ ഇ മുഹമ്മദ് കൺട്രോൾറൂമുകളാണ്. നിരവധി പാക്കിസ്ഥാൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

ബാലാകോട്ടിൽ തകർന്നത് ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന താവളമാണ്. മിറേജ് 2000 എയർക്രാഫ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 1,000 കിലോ ബോംബുകളാണ് ഭീകരരുടെ ക്യാമ്പുകൾ തകർക്കാൻ ഇന്ത്യ ഉപയോഗിച്ചത്. ഇരുന്നൂറിനും മുന്നൂറിനും ഇടയിൽ ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടെന്നണ് പ്രാധമിക റിപ്പോർട്ട്. ജയ്‌ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമാണിത്.