എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്നു പേരു വരുന്നത്…! മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു രണ്ടു വര്‍ഷം തടവ്..! അപ്പീല്‍ നല്‍കുന്നതിന് 30 ദിവസം ജാമ്യം
സ്വന്തം ലേഖകൻ
സൂറത്ത്:മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു രണ്ടു വര്‍ഷം തടവു ശിക്ഷ വിധിച്ച് ഗുജറാത്ത് കോടതി.അപ്പീല്‍ നല്‍കുന്നതിനായി രാഹുല്‍ ഗാന്ധിക്കു 30 ദിവസത്തെ ജാമ്യം അനുവദിച്ചു.
രാഹുല്‍ കുറ്റക്കാരനെന്ന് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി.
മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയുള്ള കേസിലാണ് വിധി.
എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്നു പേരു വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി നല്‍കിയ ഹര്‍ജിയിലാണ് വിധി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിധി പറയുന്നതിനു മുമ്പായി രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് താക്കൂര്‍, അമിത,് ചാവ്ഡ, അര്‍ജുന്‍ മോദ്‌വാഡിയ എന്നിവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.
കര്‍ണാടകയിലെ കോലാറില്‍ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്നു പേരു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം. ഈ പരാമര്‍ശം മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതി.
കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വര്‍മ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്. 2021 ഒക്ടോബറില്‍ കോടതിയില്‍ ഹാജരായ രാഹുല്‍, പ്രസ്താവനയില്‍ കുറ്റബോധമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
രാഹുല്‍ നടത്തിയ പ്രസംഗത്തിന്റെ സിഡിയും പെന്‍െ്രെഡവും തെളിവായി ഉണ്ടന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ മൊത്തം മോദി സമൂഹത്തെയും അധിക്ഷേപിക്കുന്നതാണെന്നും പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ വാദിച്ചു. സിആര്‍പിസി 202ാം വകുപ്പ് പ്രകാരമുള്ള നിയമനടപടികള്‍ പാലിക്കാത്തതിനാല്‍ കോടതി നടപടിയില്‍ തുടക്കം മുതല്‍ പിഴവുണ്ടെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ വാദിച്ചു.