‘പോക്സോ കേസ് വ്യാജമെന്ന് ആരോപണം’; വൈറല്‍ താരത്തിന്റെ വിവാഹത്തിൽ എം.വി. ഗോവിന്ദനെ പിന്തുണച്ച്‌ രാഹുല്‍ ഈശ്വര്‍

Spread the love

തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പിന്തുണച്ച്‌ രാഹുല്‍ ഈശ്വർ.

video
play-sharp-fill

രാഷ്ട്രീയമായി കമ്യൂണിസ്റ്റ് വിരോധം വെച്ചുപുലർത്തുന്നവർ പോലും ഈ വിഷയത്തില്‍ സത്യത്തോടൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

യുവതിക്ക് പ്രായപൂർത്തിയായില്ലെന്ന് ആരോപിച്ച്‌ ഫർമാൻ ഖാനെതിരെ ചുമത്തിയ പോക്‌സോ കേസ് വ്യാജമാണെന്ന് രാഹുല്‍ ഈശ്വർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും ഫർമാന്‍റെ അറസ്റ്റ് തടയുകയും ചെയ്തിട്ടുണ്ട്. കോടതിയുടെ അനുകൂല നിരീക്ഷണങ്ങള്‍ യുവാവിന്‍റെ നിരപരാധിത്വം വ്യക്തമാക്കുന്നതാണ്.

തീവ്ര നിലപാടുകാർ ഈ ബന്ധം തകർക്കാൻ വ്യാജ രേഖകളും കള്ളക്കഥകളും ചമയ്ക്കുകയാണ്. വിഷയത്തില്‍ കൃത്യമായ നിലപാടെടുത്ത എം.വി.ഗോവിന്ദൻ, എ.എ. റഹിം എംപി എന്നിവരുടെ പ്രവർത്തിയെ അദ്ദേഹം പ്രശംസിച്ചു.

കമ്യൂണിസ്റ്റ് പാർട്ടിയോട് വിയോജിപ്പുകള്‍ ഉണ്ടാകാം. പക്ഷേ അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കണമെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കി.