video
play-sharp-fill

ജെല്ലിക്കെട്ടി മാതൃകയിൽ പള്ളിക്കെട്ട് പ്രതിഷേധത്തിന് രാഹുൽ ഈശ്വർ: പ്രശ്‌നങ്ങൾ ഉണ്ടാക്കില്ല എല്ലാം സമാധാനപരം; എന്തിനെയും നേരിടാനൊരുങ്ങി പൊലീസും സർക്കാരും

ജെല്ലിക്കെട്ടി മാതൃകയിൽ പള്ളിക്കെട്ട് പ്രതിഷേധത്തിന് രാഹുൽ ഈശ്വർ: പ്രശ്‌നങ്ങൾ ഉണ്ടാക്കില്ല എല്ലാം സമാധാനപരം; എന്തിനെയും നേരിടാനൊരുങ്ങി പൊലീസും സർക്കാരും

Spread the love
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി പുനപരിശോധാ ഹർജി പുറത്തു വന്നതിനു പിന്നാലെ വിവിധ കോണുകളിൽ നിന്നും വിവിധ അഭിപ്രായങ്ങളാണ് പുറത്തു വരുന്നത്.
ഇതിൽ ഏല്ലാവരും ഉറ്റു നോക്കിയിരുന്നത് തന്ത്രികുടുംബാംഗമായ രാഹുൽ ഈശ്വറിന്റെ പ്രതികരണത്തിനായിരുന്നു. കുമ്മനം രാജശേഖരനൊപ്പം തന്നെ അതിതീവ്രമായ നിലപാട് പ്രഖ്യാപിച്ച രാഹുൽ ഈശ്വർ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുകയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ശബരിമലയിൽ യുവതികൾ കയറിയാൽ ജല്ലിക്കെട്ട് മാതൃകയിലുള്ള പള്ളിക്കെട്ട് പ്രതിഷേധം നടത്തുമെന്ന് രാഹുൽ ഈശ്വർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
തങ്ങൾ നടത്തുന്നത് സമാധാനപരമായും പ്രാർഥനാപരവുമായ സമരമായിരിക്കുമെങ്കിലും ജല്ലിക്കെട്ട് മാതൃകയായിരിക്കും പിന്തുടരുകയെന്നും അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ പറഞ്ഞു.
ഇതിനിടയിൽ വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അക്രമങ്ങളോ വ്യാജ പ്രചാരണങ്ങളോ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
മാത്രമല്ല വിധിയെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
എന്നാൽ, വിധിയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾ മലകയറാൻ എത്തുമെന്ന പ്രചാരണം പല കോണുകളിൽ നിന്നും ശക്തമാണ്. ഇതിനെ തടയുന്നതിനായാണ് ജെല്ലിക്കെട്ട് മാതൃകയിൽ സമരം നടത്തുമെന്ന് രാഹുൽ ഈശ്വർ പ്രഖ്യാപിച്ചിരിക്കുന്നത്.