അതിജീവിതയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസ്; അറസ്റ്റിലായ രാഹുല്‍ ഈശ്വറിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Spread the love

തിരുവനന്തപുരം: അതിജീവിതയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

video
play-sharp-fill

ഇന്ന് പകല്‍ 11 മണിയോടെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കും.

ഇന്ന് രാവിലെ തന്നെ രാഹുലുമായി തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസിന്റെ നീക്കം. അദ്ദേഹത്തിന്റെ മറ്റൊരു മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയവ കണ്ടെടുക്കേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നെങ്കിലും രാഹുല്‍ അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. നിരാഹാരം ആരംഭിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് ശേഷമാണ് പൊലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നായിരുന്നു രാഹുല്‍ ഈശ്വറിനെതിരായ പരാതി.