play-sharp-fill
വീണ്ടും കലാപ അഹ്വാനം: രാഹുൽ ഈശ്വർ അറസ്റ്റിൽ; അറസ്റ്റ് സന്നിധാനത്ത് രക്തം വീഴ്ത്തമെന്ന പരാമർശനത്തിൽ; വീണ്ടും റിമാൻഡ് ചെയ്‌തേക്കും; നിലയ്ക്കൽ കലാപത്തിൽ അറസ്റ്റ് മൂവായിരം കടന്നു

വീണ്ടും കലാപ അഹ്വാനം: രാഹുൽ ഈശ്വർ അറസ്റ്റിൽ; അറസ്റ്റ് സന്നിധാനത്ത് രക്തം വീഴ്ത്തമെന്ന പരാമർശനത്തിൽ; വീണ്ടും റിമാൻഡ് ചെയ്‌തേക്കും; നിലയ്ക്കൽ കലാപത്തിൽ അറസ്റ്റ് മൂവായിരം കടന്നു

സ്വന്തം ലേഖകൻ

കൊ്ച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സന്നിധാനത്ത് രക്തം വീഴ്ത്തുമെന്ന പരാമർശവുമായി രംഗത്ത് എത്തിയ അയ്യപ്പധർമ്മ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ. തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ നിന്നും രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്ത പൊലീസ് സംഘ ഇയാളെ റിമാൻഡ് ചെയ്‌തേക്കും. ഇതിനിടെ നിലയ്ക്കലിൽ കലാപം നടത്തിയത് അടക്കമുള്ള 517 കേസുകളിലായി 3345 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ പലരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
ശബരിമലയിൽ സംഘർഷമുണ്ടാക്കിയ കേസിൽ റിമാൻഡിലായിരുന്ന രാഹുൽ ഈശ്വർ ദിവസങ്ങൾക്കു മുൻപ് മാത്രമാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ശബരിമലയിൽ സ്ത്രീകൾ കയറിയാൽ കൈമുറിച്ച് രക്തം വീഴ്ത്തുന്നതിനും, മലമൂത്ര വിസർജനം നടത്തി സന്നിധാനം അശുദ്ധമാക്കുന്നതിനും പദ്ധതിയുണ്ടായിരുന്നുവെന്നാണ് രാഹുൽ ഈശ്വർ വെളപ്പെടുത്തിയത്. ഇത്തരത്തിൽ സന്നിധാനം അശു്ദ്ധമായാൽ മൂന്നു ദിവസം നട അടച്ചിടേണ്ടി വരുമെന്നായിരുന്നു വെളിപ്പെടുത്തൽ. ഈ പത്രസമ്മേളനത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം വിവാദമായതോടെ രാഹുൽ ഈശ്വർ തന്റെ നിലപാടിൽ നിന്നു പിന്നോട്ട് പോയിരുന്നു. താൻ ഉദ്ദേശിച്ചത് അതല്ലെന്നും, ആത്മഹത്യയ്ക്ക് പോലും തയ്യാറായി സന്നിധാനത്ത് നിന്ന യുവാക്കളെയും, വോളണ്ടിയർമാരെയും താൻ പിൻതിരിപ്പിക്കുകയായിരുന്നുവെന്ന വാദമാണ് രാഹുൽ ഈശ്വർ പിന്നീട് ഉയർത്തിയത്.
രാഹുൽ ഈശ്വറിന്റെ പത്രസമ്മേളനത്തിന്റെ വീഡിയോ അടക്കം ശേഖരിച്ച പൊലീസ് സംഘം, ഈ വീഡിയോ പരിശോധിച്ച ശേഷമാണ് കൃത്യമായ നടപടികളിലേയ്ക്ക് കടന്നത്. തുടർന്ന് രാഹുലിന്റെ പത്രസമ്മേളനത്തിലെ പരാമർശങ്ങൾ കലാപാഹ്വാനമാണെന്നു കണ്ടെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതിനിടെ ശബരിമലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് 517 കേസുകൾ രജിസ്റ്റർ ചെയത പൊലസ് ഇതുവരെ 3345 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലയ്ക്കലിലും പമ്പയിലുമുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മാത്രം 153 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട്, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായിരിക്കുന്ന്. 74 പേരെ പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തിട്ടുണ്ട്. 79 പേർക്കാണ് ഇതുവരെ ജാമ്യം ൽകിയിട്ടുമുണ്ട്.
ഇതിനിടെ ശബരിമല വിഷത്തിൽ സമരത്തിനു നേതൃത്വം നൽകിയ മാളികപ്പുറം മേൽശാന്തിയ്ക്ക് വധ ഭീഷണി ലഭിച്ചു. ഫോണിലൂടെയും കത്തിലൂടെയുമാണ് അനീഷ് നമ്പൂതിരിയ്ക്ക് ഭീഷണി ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.