യുവതിയെ അധിക്ഷേപിച്ചെന്ന കേസ്;രാഹുൽ ഈശ്വറിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്;അപേക്ഷ ഇന്ന് പരിഗണിക്കും

Spread the love

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള സൈബർ പൊലീസിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

video
play-sharp-fill

അഡി. ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. രണ്ട് ദിവസത്തേക്ക് കസ്റ്റ‌ഡിയിൽ വേണമെന്നാണ് ആവശ്യം.

കോടതിയുടെ വിമർശനത്തെ തുടർന്ന് രാഹുൽ ഈശ്വർ നിരാഹാരം അവസാനിപ്പിച്ചെങ്കിലും ആരോഗ്യനില വീണ്ടെടുക്കാത്തതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുൽ ഈശ്വർ നൽകിയ ജാമ്യാപേക്ഷ ശനിയാഴ്ച എ.സി.ജെ.എം കോടതി തള്ളിയിരുന്നു.