ദൈവത്തെയോർത്ത് , ഹിന്ദു പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തരുത് ; ഹിന്ദുക്കളുടെ പ്രത്യുൽപാദനനിരക്ക് കുറയുകയാണ് : മോദിയോട് അഭ്യർത്ഥനയുമായി രാഹുൽ ഈശ്വർ
സ്വന്തം ലേഖകൻ
കൊച്ചി : രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമോ വേണമോ എന്ന് തരത്തിലുള്ള ചർച്ചകൾ എല്ലാ കാലത്തും പുരോഗമിക്കുന്നുണ്ട്. സ്ത്രീകളുടെ വിവാഹപ്രായം പുനർ നിശ്ചയിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തിനെതിരെ അഭിപ്രായവുമായി
രാഹുൽ ഈശ്വർ രംഗത്ത് എത്തിയിരിക്കുകയാണ്.
ഹിന്ദുക്കളുടെ പ്രത്യുൽപാദന നിരക്ക് കൂടുകയാണെന്നും അതിനാൽ സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്തരുതെന്നുമാണ് രാഹുൽ ഈശ്വരന്റെ അഭ്യർത്ഥന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുൽ ഈശ്വരന്റെ വാക്കുകൾ
പ്ലീസ്, പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജി, ദൈവത്തെയോർത്ത്, ഹിന്ദുക്കളെ ഓർത്ത്, ദയവുചെയ്ത് പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തരുത്. ഇപ്പോൾ തന്നെ ഹിന്ദുക്കളുടെ പ്രത്യുൽപാദന നിരക്ക് കുറയുകയാണ്.
നമ്മുടെ മുസ്ലീം വ്യക്തി നിയമപ്രകാരം ഒരു മുസ്ലീം പെൺകുട്ടിക്ക് ഇപ്പോഴും 16ാം വയസിൽ വിവാഹം കഴിക്കാം. നമ്മുടെ ഹിന്ദു ജനസംഖ്യ ഇനിയും ഇടിയും.’
സർക്കാർ ശരിയായ വിവാഹപ്രായം തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി വെള്ളിയാഴ്ച്ച പ്രസ്താവിച്ചിരുന്നു. നമ്മുടെ കുട്ടികൾ വിവാഹം കഴിക്കേണ്ട ശരിയായ പ്രാത്തേക്കുറിച്ച് ചർച്ചകൾ നടക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ ഉത്തരവാദിത്തപ്പെട്ട സമിതി തീരുമാനം എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കത്തുകൾ അയക്കുകയാണ്. സമിതിയുടെ റിപ്പോർട്ട് വന്നാലുടൻ സർക്കാർ നടപടിയെടുക്കുമെന്നും മോദി പറയുകയുണ്ടായി.