play-sharp-fill
അറസ്റ്റ് ഭയന്ന് രാഹുൽ ഈശ്വർ നിലക്കലിൽ നിന്ന് മുങ്ങി

അറസ്റ്റ് ഭയന്ന് രാഹുൽ ഈശ്വർ നിലക്കലിൽ നിന്ന് മുങ്ങി

സ്വന്തം ലേഖകൻ

നിലക്കൽ: ശബരിമല ദർശനത്തിനെത്തിയ രാഹുൽ ഈശ്വർ അറസ്റ്റ് ഭയന്ന് മുങ്ങി. നിലക്കലിൽ വെച്ചാണ് രാഹുൽ ഈശ്വർ തിരികെ പോയത്. പമ്പയിലേക്ക് പോയാൽ കരുതൽ നടപടിയുടെ ഭാഗമായി അറസ്റ്റുണ്ടാവാൻ സാധ്യയുള്ളതിനാലാണ് രാഹുൽ മുങ്ങിയതെന്നാണ് സൂചന. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിനെതിരെ നിലവിൽ രണ്ട് കേസുകളുണ്ട്.

നേരത്തെ ശബരിമലയിൽ യുവതി പ്രവേശനം തടയാനായി ക്ഷേത്രത്തിന് 60 ദിവസവും കാവൽ നിൽക്കുമെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കിയിരുന്നു. ഇതിനായി എല്ലാ അയ്യപ്പ ഭക്തരും ശബരിമലയിലെത്തണമെന്നും നിർദേശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group