രാഹുല്‍ ദ്രാവിഡിന് കോവിഡ്; ഏഷ്യാ കപ്പിലെ ആദ്യ മത്സരം നഷ്ടമായേക്കും 

Spread the love

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് കോവിഡ്-19 സ്ഥിരീകരിച്ചു. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ദ്രാവിഡിന് കോവിഡ്-19 സ്ഥിരീകരിച്ചത്.

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെയാണ്. ദ്രാവിഡിന് ആദ്യ മത്സരത്തിൽ ടീമിനൊപ്പം ചേരാൻ കഴിയുമോ എന്ന് വ്യക്തമല്ല. എന്നാൽ ദ്രാവിഡിന് കോവിഡ് പോസിറ്റീവ് ആണെന്ന് ബിസിസിഐ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

സിംബാബ്വെ പര്യടനത്തിൽ ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. രാഹുൽ ദ്രാവിഡ്, ബാറ്റിങ് കോച്ച് വിക്രം റാത്തോർ, ബൗളിംഗ് കോച്ച് പരസ് മാംബ്രെ എന്നിവർക്ക് സീനിയർ സെലക്ഷൻ കമ്മിറ്റി വിശ്രമം അനുവദിച്ചിരുന്നു. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group