play-sharp-fill
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ; സിപിഎമ്മുമായി ദേശിയ തലത്തിൽ യാതൊരു സഖ്യവും പാടില്ല; രാഹുൽ ഗാന്ധിയ്ക്ക് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ കത്ത്

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ; സിപിഎമ്മുമായി ദേശിയ തലത്തിൽ യാതൊരു സഖ്യവും പാടില്ല; രാഹുൽ ഗാന്ധിയ്ക്ക് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ കത്ത്

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിലെ അതിക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎമ്മുമായി യാതൊരു വിധ സഖ്യവും പാടില്ലെന്ന് അഭ്യർത്ഥിച്ച് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയ്ക്ക് കെ എസ് യു സംസ്ഥാന സെക്രട്ടറി കത്തയച്ചു. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യുവാണ് ഈ ആവശ്യമുന്നയച്ച് രാഹുൽ ഗാന്ധിയ്ക്ക് കത്തയച്ചത്.


ബംഗാളിലും ദേശിയതലത്തിലും സിപിഎമ്മുമായി ബിജെപി വിരുദ്ധ ബദൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ കെ എസ് യു സെക്രട്ടറിയുടെ കത്ത് പുറത്ത് വന്നിരിക്കുന്നത്.  ഈ കത്ത് ബുധനാഴ്ച  രാവിലെ തന്നെ രാഹുൽ ഗാന്ധിയ്ക്ക് ഈ-മെയിൽ ചെയ്ത് നല്കിയിട്ടുണ്ട്. 
        ഞാൻ സുബിൻ മാത്യു എന്ന് പരിചയപ്പെടുത്തി തുടങ്ങുന്ന കത്തിൽ  കേരളത്തിന് സിപിഎം നടത്തുന്ന രാഷ്ട്രീയ അതിക്രമങ്ങളേയും ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ജനാധിപത്യപ്രവർത്തനങ്ങളെ തകർക്കുന്ന മറ്റു രാഷ്ട്രീയ പാർട്ടികളെ പ്രവർത്തിയ്ക്കാൻ അനുവദിയ്ക്കാത്ത സിപിഎം, പാർട്ടി നേരിടുന്ന തകർച്ചയിൽ നിന്ന് രക്ഷപ്പെടുന്നതിനാണ് ഇപ്പോൾ ബംഗാളിലും ത്രിപുരയിലുമടക്കം കോൺഗ്രസുമായി കൂട്ടുകൂടാൻ ശ്രമിക്കുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഈ സാഹചര്യത്തിൽ സിപിഎമ്മുമായി സഹകരിക്കുന്നത് കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്നാണ് സുബിൻ മാത്യു കത്തിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷിനേയും ശരത്തി്‌നേയും സിപിഎം പ്രവർത്തകൻ വെട്ടിക്കൊന്നത്. ഈ കേസിൽ സിപിഎം ലോക്കൽ കമ്മറ്റി അംഗമടക്കം ആറു പ്രതികളെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.