ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹത്തിയില്‍; 36 കിലോമീറ്റര്‍ പദയാത്രയുമായി രാഹുല്‍

Spread the love

ഡൽഹി: ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയില്‍.

video
play-sharp-fill

യുവാക്കളും പൗര സമൂഹവുമായി രാഹുല്‍ ഇന്ന് ഗുവാഹത്തിയില്‍ കൂടിക്കാഴ്ച നടത്തും.
ഗോരേമാരിയില്‍ നിന്ന് 36 കിലോമീറ്റർ രാഹുല്‍ പദയാത്ര നടത്തും.

കാംരൂപില്‍ വെച്ച്‌ ഉച്ചയ്ക്ക് ഒന്നേകാലിന് രാഹുല്‍ മാധ്യമങ്ങളെ കാണും. പ്രസ് ക്ലബ്ബില്‍ വെച്ചുള്ള വാർത്ത സമ്മേളനത്തിന് സർക്കാർ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ക്യാമ്ബില്‍ വച്ചായിരിക്കും രാഹുല്‍ മാധ്യമങ്ങളെ കാണുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുവാഹത്തിയിലെ യാത്രയ്ക്ക് അനുമതി നല്‍കുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സംഘർഷ സാഹചര്യത്തില്‍ രാഹുലിന്റെ യാത്രയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.