ഹോട്ടലിലെത്തിയ പൊലീസിനോട് ‘ഏത് കേസ്’ എന്ന് രാഹുൽ; പിന്നാലെ റെഡിയാകട്ടെ എന്ന് മറുപടി’; മൂന്നാമത്തെ ബലാത്സംഗപരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Spread the love

കൊച്ചി: മൂന്നാം ബലാത്സംഗ പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

video
play-sharp-fill

അർധരാത്രി പന്ത്രണ്ടരയോടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാതില്‍ തുറക്കുന്ന രാഹുലിനോട് പൊലീസ് അറസ്റ്റ് ചെയ്യുകയാണ് എന്ന് പറയുന്നതും ഏത് കേസ് എന്ന് രാഹുല്‍ ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

പിന്നാലെ റെഡിയായ ശേഷം വരാമെന്ന് പറഞ്ഞ് രാഹുല്‍ അകത്തേക്ക് പോകുന്നതും തയ്യാറാകുന്നതും ദൃശ്യങ്ങളില്‍ കാണാം.
മൂന്നാമത്തെ ബലാത്സംഗപരാതിയില്‍ അതീവരഹസ്യമായാണ് രാഹുലിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവില്‍ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ദേഹോപദ്രവം, സാമ്ബത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. ഇന്ന് സമർപ്പിച്ച ജാമ്യാപേക്ഷയില്‍ രാഹുല്‍ ഇവയെയെല്ലാം നിഷേധിക്കുന്നുണ്ട്.