രാഹുൽ ഗാന്ധി, ഹൈബി ഈഡൻ,എൻ കെ പ്രേമചന്ദ്രൻ, ആന്റോ ആന്റണി , ഡീൻ കുര്യാക്കോസ് എന്നിവരുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്യണമെന്ന് ഹൈക്കോടതിയിൽ ഹർജി ; പരാതിക്കാർ സരിത നായർ മുതൽ കെ എൻ ബാലഗോപാൽ വരെ

രാഹുൽ ഗാന്ധി, ഹൈബി ഈഡൻ,എൻ കെ പ്രേമചന്ദ്രൻ, ആന്റോ ആന്റണി , ഡീൻ കുര്യാക്കോസ് എന്നിവരുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്യണമെന്ന് ഹൈക്കോടതിയിൽ ഹർജി ; പരാതിക്കാർ സരിത നായർ മുതൽ കെ എൻ ബാലഗോപാൽ വരെ

സ്വന്തം ലേഖകൻ

കൊച്ചി: അഞ്ച് ലോകസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.കൊല്ലം, എറണാകുളം, പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ് ഫലം സംബന്ധിച്ചാണ് ഹർജികൾ. രാഹുൽ ഗാന്ധി, ആന്റോ ആന്റണി, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എൻ കെ പ്രേമചന്ദ്രൻ എന്നിവരുടെ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നാണ് ഹർജികളിലെ ആവശ്യം.എതിർ സ്ഥാനാർത്ഥിയായിരുന്ന കെഎൻ ബാലഗോപാലാണ് എൻകെ പ്രേമചന്ദ്രന്റെ വിജയത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എറണാകുളം, വയനാട് എന്നീ മണ്ഡലങ്ങളിലെ ഫലം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ എത്തിയത് സരിത എസ് നായരാണ്.പത്തനംതിട്ടയിൽ അനന്ദഗോപനും, ഇടുക്കിയിൽ റോണി സെബാസ്റ്റ്യനുമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.ഹർജികൾ ഹൈക്കോടതി പിന്നീട് പരിഗണിക്കും.