video
play-sharp-fill
കാറിനടിയിൽ കുടുങ്ങി ഞെരിഞ്ഞ് യുവാവിന് ദാരുണാന്ത്യം: രക്തം വാർന്ന് സഹായിക്കാനാളില്ലാതെ കിടന്നത് ഒരു രാത്രി മുഴുവൻ ;മരിച്ചത് കറുകച്ചാൽ സ്വദേശി ; അപകടം സംഭവിച്ചത് വാഹനത്തിന്റെ തകരാറ് പരിശോധിക്കുന്നതിനിടയിൽ ; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരുടെ ആരോപണം

കാറിനടിയിൽ കുടുങ്ങി ഞെരിഞ്ഞ് യുവാവിന് ദാരുണാന്ത്യം: രക്തം വാർന്ന് സഹായിക്കാനാളില്ലാതെ കിടന്നത് ഒരു രാത്രി മുഴുവൻ ;മരിച്ചത് കറുകച്ചാൽ സ്വദേശി ; അപകടം സംഭവിച്ചത് വാഹനത്തിന്റെ തകരാറ് പരിശോധിക്കുന്നതിനിടയിൽ ; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരുടെ ആരോപണം

തേർഡ് ഐ ബ്യൂറോ

കോട്ടയം : കാർ ബ്രേക്ക് ഡൗണായതിനെ തുടർന്ന് തകരാറ് പരിശോധിക്കാൻ വണ്ടിയുടെ അടിയിൽ കയറിയ യുവാവ് കാറിനടിയിൽ കുരുങ്ങി മരിച്ചു.

കോട്ടയം കറുകച്ചാൽ കുമ്പിടി സ്വദേശിയായ ബംഗ്ലാകുന്നിൽ വീട്ടിൽ രാഹുൽ ആർ(35) നെയാണ്  ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം-പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന ചമ്പക്കര ബസിലെ ഡ്രൈവറാണ് രാഹുൽ. കറുകച്ചാൽ ചമ്പക്കര ഭാഗത്ത് തുമ്പച്ചേരിൽ ബാങ്കുപടി ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പത്രവിതരണത്തിനായി പോയ യുവാവ് റോഡിന്റെ നടുക്ക് കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് കാറിനടിയിൽ മൃതദേഹം കണ്ടത്‌. തുടർന്ന് ഇയാൾ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് കറുകച്ചാൽ പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുകയായിരുന്നു. സുഹൃത്തിന്റെ വിവാഹ പാർട്ടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം.

കാറ് ബ്രേക്ക് ഡൗണായതിനെ തുടർന്ന് ഇയാൾ വാഹനത്തിനടിയിൽ കയറി തകരാറ് പരിശോധിക്കുന്നതിനിടയിൽ കാറിനടിയിൽ കുരുങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും കറുകച്ചാൽ പൊലീസ് തേർഡ് ഐ ന്യൂസിനോട് വ്യക്തമാക്കി.

അതേസമയം വാഹനം അയാളുടെ ശരീരത്തിൽ നിന്നും പൊങ്ങിയാണ് ഇരുന്നതെന്നും ദുരൂഹത ഉണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ കറുകച്ചാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൃതദേഹം കോവിഡ് പരിശോധനയ്ക്കായി കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശോധനയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളെജിൽ പോസ്റ്റുമോർട്ടം നടത്തും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.