സത്യം ജയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ, അതിജീവിതയുടെ പരാതിക്ക് പിന്നാലെ പ്രതികരണം പുറത്ത്‌

Spread the love

തിരുവനന്തപുരം:മുഖ്യമന്ത്രിക്ക് അതിജീവിത നൽകിയ പരാതിയിൽ ഫേസ്ബുക് പ്രതികരണം അറിയിച്ചു രാഹുൽ മാങ്കൂട്ടത്തിൽ.കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നാണ് രാഹുൽ പറയുന്നത്.
ഏറെ നാളത്തെ ആരോപണങ്ങൾക്കിടെ ഇന്നാണ് വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകിയത്. നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. ഉച്ചയോടെയാണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.

video
play-sharp-fill

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം

കാലം നിയമപരമായി തന്നെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോരാടും.

നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും.

സത്യം ജയിക്കും….❤️