
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിലെ അന്വേഷണസംഘത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി.
ഗര്‍ഭഛിദ്രം നടത്തിയെന്ന് പറയപ്പെടുന്ന യുവതിയുമായി ഇവര്‍ സംസാരിച്ചുവെന്ന വിവരവുമുണ്ട്. നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നതെങ്കിലും നേരിട്ടുള്ള പരാതി ലഭിച്ചിരുന്നില്ല. മൂന്നാം കക്ഷിയുടെ മൊഴിയുടെ സഹായത്തോടെയാണ് അന്വേഷണം തുടരുന്നത്.
ഗര്‍ഭഛിദ്രം നടത്തിയ യുവതിയുമായി ക്രൈംബ്രാഞ്ച് സംഘം സംസാരിച്ചിരുന്നുവെങ്കിലും മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഈയൊരു ഘട്ടത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഐ.പി.എസ് ഉദ്യോഗസ്ഥയുടെ കൂടെ സഹായം തേടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ യുവതിയുമായി സംസാരിച്ചിരുന്നു. എന്നാല്‍ നിലവില്‍ മൊഴി നല്‍കുന്നില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ ഏതെങ്കിലും സമയത്ത് മൊഴി നല്‍കുകയാണെങ്കില്‍ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ സഹായത്തോട് കൂടി അന്വേഷണം നടക്കുമെന്നും ഇവര്‍ ആശയ വിനിമയം നടത്തിയിട്ടുണ്ട്.