
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ മാത്രം വിചാരണ ഒതുങ്ങാതെ ഷാഫി പറമ്പിലിലേക്കും പ്രതിപക്ഷ നേതാവിലേക്കും വ്യാപിപ്പിക്കേണ്ടിവരുമെന്നും സിപിഎം നേതാവ് പി. സരിൻ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനാകുന്നതിന് മുമ്പും ശേഷവും ഷാഫി പറമ്പിലിന് എത്ര പരാതികൾ കിട്ടി എന്ന് വ്യക്തമാക്കണം.
കർണാടകയിലെ കോൺഗ്രസ് വളരെ കേമമാണെന്നാണ് പറച്ചിൽ. പ്രജ്വൽ രേവണ്ണ എംപിയെ കൃത്യമായ തെളിവുകളോടെ ജയിലിലടച്ചു. ഇപ്പോഴും ജാമ്യം അനുവദിക്കപ്പെടാതെ ജയിലിൽ തുടരുന്നു. എന്നാൽ, കേരളത്തിലെ കോൺഗ്രസിന് വേറൊരു ന്യായമാണ്. കേരളത്തിൽ കോൺഗ്രസ് എന്നൊരു സാധനം ഇല്ലെന്ന് പി. സരിൻ പറഞ്ഞു.
കേരളത്തിലെ പ്രജ്വൽ രേവണ്ണ ആരാണെന്ന് പൊതുസമൂഹത്തിന് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതാക്കളുടെ പ്രവർത്തനത്തിൽ ഒരുതെറ്റുമില്ലെന്ന് സ്വയം വിശ്വസിച്ച് അതിനെ മഹത്വവത്കരിക്കുന്ന ഒരു കൂട്ടമായി കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ അധഃപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘കൊണ്ടുനടന്നതും നീയേ ഷാഫി, കൊണ്ടുപോയി കൊല്ലിച്ചതും നീയേ സതീശാ’ എന്ന് പറയാനാണ് തോന്നുന്നത്. എന്തിനു വേണ്ടിയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടായത്. ആ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാഹചര്യം എങ്ങനെയാണ് ഉണ്ടായത്. സ്ഥാനാർഥിത്വ ചർച്ചകളെ സംബന്ധിച്ച് കൃത്യം പത്ത് മാസങ്ങൾക്ക് മുമ്പേ ഞാൻ ഞാൻ ജനങ്ങളിലേക്ക് എത്തിച്ച സന്ദേശമായിരുന്നു.
കോൺഗ്രസ് പ്രവർത്തകരിൽ പലരും എന്നെ വിളിച്ച് പാർട്ടിയെ ചതിച്ചു എന്ന് പറഞ്ഞു അന്ന് ചീത്ത വിളിച്ചിരുന്നു. എന്നാൽ, ഇന്ന് പലരും വിളിച്ചപ്പോൾ പാർട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ബലിയാടായ മനുഷ്യൻ എന്ന നിലയ്ക്കാണ് എന്നെ കാണുന്നത് എന്നാണ് എനിക്ക് തോന്നിയത്. ഫോൺ വിളിച്ച് കരഞ്ഞവരുണ്ട്.
പേര് വെളിപ്പെടുത്തരുത് എന്ന് പറഞ്ഞ് സന്ദേശം അയച്ചവരുണ്ട്. കോൺഗ്രസിൽ തന്നെ തുടർന്നിരുന്നെങ്കിൽ ഇപ്പോൾ നിങ്ങളായിരുന്നു ശരി എന്ന് കാലം വിധിയെഴുതുമായിരുന്നില്ലേ എന്ന് വികാരത്തിന്റെ പുറത്ത് പറഞ്ഞവരുണ്ട്. ഇത്തരത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ ഇനിയും മൗനം നടിച്ചാൽ കേരളത്തിൽ ഒരുപാട് അപകടങ്ങളുണ്ടാകും.
പാലക്കാട്ട് രാഹുലിനെ സ്ഥാനാർഥിത്വത്തിന് പരിഗണിക്കേണ്ട എന്ന് പറഞ്ഞത് എന്തിനാണെന്നും പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും ചർച്ചയിൽ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അത് ഒറ്റയാൾ പോരാട്ടമായി മാറി. ഞാൻ അതിന്റെ ഒരു ഇരയായി മാറി.
ഇനിയും ഒരുപാട് കേസുകൾ രാഹുലിനെതിരേ വരും. കൂട്ടുനിന്ന ആളുകൾ പൊതുസമൂഹത്തിൽ വിചാരണ ചെയ്യപ്പെടാതെപോകാനുള്ള സാധ്യതയെ മുൻനിർത്തിയാണ് ഞാൻ ഇപ്പോൾ മാധ്യമങ്ങളെ കണ്ടത്. വിചാരണയ്ക്ക് വിധേയനാകേണ്ടയാളെ കേരളത്തിലെ ജനങ്ങൾ കണ്ടെത്തി. എന്നാൽ, കാണാമറയത്തിരിക്കുന്ന ചില മാന്യദേഹങ്ങളെ ഇനി തുറന്നുകാണിക്കേണ്ടതുണ്ട്’, സരിൻ പറഞ്ഞു