
കോട്ടയം: എം.എല്‍.എയായി ഒരു വർഷം, രാഹുല്‍ മാങ്കൂട്ടത്തില്‍ ബംഗളൂരുവില്‍ സൃഷ്ടിച്ചെടുത്തത് വൻ ബന്ധങ്ങള്‍. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാർക്കിടയില്‍ വരെ രാഹുലിന് വലിയ സ്വാധീനം ഉണ്ടെന്നു തെളിയിക്കുന്നതാണ് ഒളിവില്‍ കഴിയാൻ രാഹുലിന് ഇവരില്‍ നിന്നെല്ലാം സഹായം ലഭിച്ചു എന്ന വിവരം.
അതിജീവിതയെ നിർബന്ധിച്ചു ഗർഭഛിദ്രം ചെയ്യിക്കാൻ രാഹുല്‍ ബംഗളൂരുവില്‍ നിന്നാണ് മരുന്ന് എത്തിച്ചത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെയാണ് രാഹുല്‍ മരുന്ന് സംഘടിപ്പിച്ചു നല്‍കിയത്. രാഹുലിന്റെ സുഹൃത്ത് ബെംഗളൂരുവില്‍ നിന്നാണ് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത്. ഇയാളെയും പോലിസ് പ്രതി ചേർത്തിട്ടുണ്ട്.
രാഹുലിനെതിരെ ഉയർന്ന രണ്ടാമത്തെ പരാതിയില്‍ നടന്ന സംഭവങ്ങളും ബംഗളൂരു കേന്ദ്രീകരിച്ചാണു നടന്നത്. തിരക്കുള്ള സമയങ്ങളില്‍ പോലും രാഹുല്‍ ബംഗളൂരുവിലേക്ക് മുങ്ങുന്നത് പതിവായിരുന്നു എന്നാണ് കോണ്‍ഗ്രസ് പ്രവർത്തകരും പറയുന്നത്. രാഹുലിന് അവിടെ വലിയ ബന്ധങ്ങള്‍ ഉണ്ടെന്നും പ്രവർത്തകർ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുല്‍ രക്ഷപെടുന്നതും ഈ ബന്ധങ്ങള്‍ ഉപയോഗിച്ചാണ്. ഓരോ പോയിൻ്റിലും കാറും മൊബൈല്‍ ഫോണും മാറി മാറി ഉപയോഗിച്ചാണ് രാഹുല്‍ രക്ഷപെടുന്നത്.
ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ എട്ടാം ദിവസവും ഒളിവില്‍ തുടരുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനായി വയനാട്ടിലും ജാഗ്രത. കർണാടക വയനാട് അതിർത്തിയില്‍ രാഹുല്‍ എത്തിയെന്ന വിവരത്തെ തുടർന്നാണ് നീക്കം. രാഹുല്‍ ജില്ലയിലെ കോടതിയില്‍ ഹാജരാകുമെന്ന് പ്രചരിച്ചതിന് തുടർന്ന് അവിടെയും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.



