play-sharp-fill
അറസ്റ്റ് ചെയ്തപ്പോൾ ഇതൊക്കെ എനിക്ക് പുല്ലാണെന്നു പറഞ്ഞ് വെല്ലുവിളിച്ചു; 14 ദിവസം റിമാൻഡെന്നു കേട്ടതോടെ പൊട്ടിക്കരഞ്ഞ് മൂലയ്ക്ക് നിൽപ്പായി; രഹ്നയ്ക്ക് അയ്യപ്പൻ കൊടുത്തത് എട്ടിന്റെ പണി

അറസ്റ്റ് ചെയ്തപ്പോൾ ഇതൊക്കെ എനിക്ക് പുല്ലാണെന്നു പറഞ്ഞ് വെല്ലുവിളിച്ചു; 14 ദിവസം റിമാൻഡെന്നു കേട്ടതോടെ പൊട്ടിക്കരഞ്ഞ് മൂലയ്ക്ക് നിൽപ്പായി; രഹ്നയ്ക്ക് അയ്യപ്പൻ കൊടുത്തത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ

പത്തനംതിട്ട: അയ്യപ്പഭക്തരെ അപമാനിച്ചതിന് അയ്യപ്പൻ രഹ്നയ്ക്ക് കൊടുത്തത് എട്ടിന്റെ പണി. സോഷ്യൽമീഡിയകളിലെ തീപ്പൊരിയായിരുന്ന രഹ്ന ഫാത്തിമ അയ്യപ്പഭക്തരെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെ അഴിക്കുള്ളിലായി. പുറത്തു കാണിച്ച ധൈര്യമെല്ലാം രഹ്നയ്ക്ക് ജയിലിലെത്തിയതോടെ കൈമോശം വന്നു. പത്തനംതിട്ട സിജെഎം കോടതി ജഡ്ജിയുടെ വീട്ടിൽ രാത്രി എത്തിക്കുന്നതുവരെ ചിരിച്ചും ഇതൊക്കെ എനിക്ക് പുല്ലാണെന്നും പറഞ്ഞിരുന്ന രഹ്ന 14 ദിവസം റിമാൻഡാണെന്നു ജഡ്ജി വിധിച്ചതോടെ പൊട്ടിക്കരഞ്ഞുപോയി. തനിക്ക് അബദ്ധം പറ്റിയതാണെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞു. നേരെ കൊട്ടാരക്കര ജയിലിൽ എത്തിച്ചപ്പോഴും രഹ്ന കരച്ചിൽ അവസാനിച്ചിരുന്നില്ല. ജയിലിൽ മൂകയായിട്ടാണ് രഹ്നയെ കണ്ടത്. സഹതടവുകാർ കൂകിവിളിച്ച് അപമാനിക്കുകയും ചെയ്തതോടെ രഹ്നയുടെ നിലതെറ്റി.

പത്തനംതിട്ട സിഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറണാകുളം പാലാരിവട്ടത്തെ ബിഎസ്എൻഎൽ ഓഫീസിലെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിജെപി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോനാണ് രഹ്നയ്ക്കെതിരേ ഒക്ടോബർ 20നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് രഹ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. ഇതിനുശേഷവും രഹ്നയെ അറസ്റ്റ്ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടി രാധാകൃഷ്ണ മേനോൻ ഹൈക്കോടതിയിൽ സമർപ്പിച്ച കേസ് പരിഗണിക്കാനിരിക്കവേയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ച രഹ്നയെ ബിജെപി, മഹിളാമോർച്ച പ്രവർത്തകർ കൂകിവിളിച്ചാണ് വരവേറ്റത്. സ്ത്രീപക്ഷത്തിനുവേണ്ടിയാണ് തന്റെ പ്രവർത്തനങ്ങളെന്ന് പറഞ്ഞ് ചുംബനസമരത്തിലൂടെയാണ് രഹ്ന ആക്ടിവിസത്തിലേക്ക് എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group