അയ്യപ്പൻ പണിതുടങ്ങി; രഹ്ന ഫാത്തിമയ്‌ക്കെതിരെ വകുപ്പ്തല അന്വേഷണത്തിന് ബിഎസ്എൻഎൽ ഉത്തരവ്
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല ദർശനത്തിനെത്തിയ രഹന ഫാത്തിമയ്ക്ക് എതിരെ ബി.എസ്.എൻ.എൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ആരോപണങ്ങൾ സംബന്ധിച്ച് രഹ്നയോട് വിശദീകരണം തേടി. രഹ്നയുടെ ശബരിമല യാത്രയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ബിഎസ്എൻഎല്ലിന് ലഭിച്ചത്. യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സ്വന്തം ചിത്രം ബിഎസ്എൻഎല്ലിലെ തൊഴിൽ നിയമങ്ങൾക്ക് എതിരാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ സൈബർ സെല്ലിന് കത്തു നൽകി. കൊച്ചി ബിഎസ്എൻ എല്ലിൽ ജൂനിയർ എഞ്ചിനീയറാണ് രഹ്ന ഇപ്പോൾ.
ആഭ്യന്തര അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാൻ നേരത്തെ ബിഎസ്എൻഎൽ തീരുമാനിച്ചിരുന്നു. ടെലഫോൺ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ ജനങ്ങളുമായി നേരിട്ട് സമ്പർക്കം വരാത്ത ബ്രാഞ്ചിലേക്കാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ശബരിമല വിഷയത്തിൽ രഹ്നയ്‌ക്കെതിരായ കേസും ആഭ്യന്തര അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്ന് ബിഎസ്എൻഎൽ അറിയിച്ചിരുന്നു. ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് അനുസരിച്ചാകും രഹ്നയ്‌ക്കെതിരായ തുടർനടപടികൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group