ബി.എസ്.എൻ.എൽ.പ്രമോഷൻ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹ്നാ ഫാത്തിമ നല്കിയ ഹർജി കോടതി തള്ളി

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ബി.എസ്.എൻ.എൽ.പ്രമോഷൻ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹ്നാ ഫാത്തിമ നല്കിയ ഹർജി കോടതി തള്ളി. സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ ആണ് ഹർജി തള്ളിയത്. സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തി എന്നതിന് രഹ്നാ ഫാത്തിമയ്ക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ രഹനാ ഫാത്തിമയെ ബിഎസ്എൻഎൽ സസ്പെന്റ് ചെയ്തിരുന്നു. ഇതിന പിറകെ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനെ ബിഎസ്എൻഎൽ എതിർത്തു. ഇതേ തുടർന്നാണ് ഹർജി തള്ളിയത്. ബി എസ് എൻ എൽ ന് വേണ്ടി അഭിഭാഷകനായ ടി സി കൃഷ്ണ കോടതിയിൽ ഹാജരായി.