video
play-sharp-fill
ഹൈക്കോടതി നിർദേശിച്ചിട്ടും സ്ഥാനക്കയറ്റത്തിനുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ബി.എസ്.എൻ.എൽ അനുവദിക്കുന്നില്ല; രഹ്ന ഫാത്തിമ

ഹൈക്കോടതി നിർദേശിച്ചിട്ടും സ്ഥാനക്കയറ്റത്തിനുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ബി.എസ്.എൻ.എൽ അനുവദിക്കുന്നില്ല; രഹ്ന ഫാത്തിമ


സ്വന്തം ലേഖകൻ

കൊച്ചി : ഹൈക്കോടതി നിർദേശം ഉണ്ടായിട്ടും സ്ഥാനക്കയറ്റത്തിനുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ബി.എസ്.എൻ.എൽ അനുവദിക്കുന്നില്ലെന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. സ്ഥാനക്കയറ്റത്തിനായി എഴുതിയ വകുപ്പുതല പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുകയോ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കുകയോ ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രഹ്ന. ഇപ്പോൾ ടെലികോം ടെക്നിഷ്യൻ തസ്തികയിൽ ഉള്ള ഹർജിക്കാരി ജൂനിയർ എഞ്ചിനീയർ തസ്തികയിൽേയ്ക്ക് പ്രമോഷനു വേണ്ടിയാണ് പരീക്ഷ എഴുതുന്നത്. ഇന്ന് പരിശീലനം ആരംഭിച്ചപ്പോൾ സ്ഥലത്തെത്തിയെങ്കിലും ഇതുസംബന്ധിച്ച യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നുമുള്ള നിലപാടിലാണ് ഉദ്യോഗസ്ഥർ.