play-sharp-fill
ശബരിമലയിലെ വിവാദ നായിക രഹ്ന ഫാത്തിമയെ കുടുക്കിയത് ബി ജെ പി നേതാവ് രാധാകൃഷ്ണ മേനോൻ: ബിജെപി ഉപേക്ഷിച്ചിട്ടും രഹനയ്ക്കെതിരെ പോരാട്ടം തുടർന്ന് മേനോൻ

ശബരിമലയിലെ വിവാദ നായിക രഹ്ന ഫാത്തിമയെ കുടുക്കിയത് ബി ജെ പി നേതാവ് രാധാകൃഷ്ണ മേനോൻ: ബിജെപി ഉപേക്ഷിച്ചിട്ടും രഹനയ്ക്കെതിരെ പോരാട്ടം തുടർന്ന് മേനോൻ

സ്വന്തം ലേഖകൻ

കോട്ടയം : ശബരിമലയിലെ വിവാദ നായിക രഹ്ന ഫാത്തിമയെ കുടുക്കിയത് ബി ജെ പി നേതാവ് ബി.രാധാകൃഷ്ണമേനോൻ. ശബരിമല ആചാര ലംഘനത്തിനും സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയതിനും ബിജെപി നേതാവ് ബി.രാധാകൃഷ്ണമേനോൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തതും രഹ്ന അറസ്റ്റിൽ ആകുന്നതും.


മറ്റുള്ള ബി ജെ പി നേതാക്കൾ എല്ലാം രഹ്നയുടെ കേസ് ഉപേക്ഷിച്ചെങ്കിലും മേനോൻ കേസ് വിടാൻ തയ്യാറായിരുന്നില്ല. രഹ്നയെ അകത്താക്കിയ ശേഷവും മേനോൻ പോരാട്ടം തുടരുകയായിരുന്നു. ബി എസ് എൻ എല്ലിന് പരാതി നൽകിയ മേനോൻ ഇവർക്കെതിരെ തുടർച്ചയായ പോരാട്ടവും തുടരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമിക്കുകയും വിശ്വാസ വികാരത്തെ വ്രണപ്പെടുത്തുകയും ചെയ്ത രഹ്ന ഫാത്തിമയെ ജോലിയില്‍ നിന്ന് ബി.എസ്.എന്‍.എല്‍ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടാണ് മേനോൻ പരാതിയുമായി രംഗത്ത് എത്തിയത്. ഇതേ തുടർന്ന് മേനോൻ കേന്ദ്ര സർക്കാരിനും ബിഎസ്എൻഎല്ലിനും പരാതി നൽകി. നടപടി ഇല്ലാതെ വന്നതോടെ വീണ്ടും തുടർച്ചയായ പരാതി നൽകുകയായിരുന്നു. ഈ പരാതി ആണ് ഇപ്പോൾ രഹ്ന ഫാത്തിമയുടെ ജോലി പോകുന്നതിന് വരെ കാരണമായിരിക്കുന്നത്.

സുപ്രീംകോടതി വിധി അനുസരിച്ചു എന്ന തെറ്റിന് ഇപ്പോള്‍ ജോലിയില്‍ നിന്നും നിര്‍ബന്ധിത വിരമിക്കലിന് ബി.എസ്.എന്‍.എല്‍ എറണാകുളം ഡി.ജി.എം അടിയന്തിര പ്രാബല്യത്തോടെ ഉത്തരവിട്ടുവെന്ന് രഹ്ന ഫാത്തിമ തന്നെ തന്റെ ഫേസ് ബുക്കിൽ കുറിച്ചതോടെയാണ് നടപടി പുറത്തറിഞ്ഞ്.

ജനരോക്ഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവര്‍ഷം നടപടികള്‍ നീട്ടിക്കൊണ്ടുപോയി എന്റെ ജൂനിയര്‍ എന്‍ജിനിയര്‍ ആയുള്ള റിസള്‍ട്ടും പ്രമോഷനും തടഞ്ഞുവച്ചു ആളുകള്‍ ഈ വിഷയം മറന്നു തുടങ്ങുന്ന അവസരത്തില്‍ ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം ഉണ്ടായിട്ടുള്ളത് എന്നും അവർ ഫേസ് ബുക്കിൽ കുറിച്ചു.

ഞാന്‍ പ്രവര്‍ത്തിച്ച എംപ്ലോയീസ് യൂണിയന്‍ പോലും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഭയന്ന് മൗനം പാലിക്കുന്നുവെന്നും രഹ്ന ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തുടർന്ന് ജയിലിൽ ആയ ഇവർ സുപ്രീം കോടതി വിധി വന്നത് മുതൽ വ്രതം നോറ്റ് ശബരിമലയിൽ പോവാൻ ആഗ്രഹിച്ച ആളാണ് താനെന്നും ശബരിമല സന്ദ‌ർശനം നടത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി പത്തനംതിട്ട പൊലീസെടുത്ത കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും രഹ്ന നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു.

അതിന് ശേഷം ആണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്.