video
play-sharp-fill

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു.

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു.

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രഹ്ന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊലീസിന് തുടർ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നിർദ്ദേശിച്ചു. സോഷ്യൽ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ടെന്ന പരാതിയിൽ പത്തനംതിട്ട പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. താനൊരു വിശ്വാസിയാണെന്നും നിയമപരമായാണ് ശബരിമലിൽ പോയതെന്നുമായിരുന്നു രഹ്നയുടെ വാദം. അതേ സമയം രഹ്നയുടെ സന്ദർശനത്തോടെ ശബരിമലയിലെ സ്ഥിതിഗതികള് മോശമായെന്ന് പ്രോസിക്യൂഷൻ വ്ാദിച്ചു.

കോട്ടയം തൃക്കൊടിത്താനം സ്വദേശി രാധാകൃഷ്ണമേനോൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. തുലാമാസ പൂജയ്ക്കിടെ ആന്ധ്രാ സ്വദേശിയായ മാദ്ധ്യമപ്രവർത്തക കവിതയ്ക്കൊപ്പം രഹ്ന ഫാത്തിമയും ശബരിമലയിൽ ക്ഷേത്ര സന്ദർശനത്തിന് എത്തിയിരുന്നു. എന്നാൽ ഇവർക്ക് നടപ്പന്തൽ വരയേ പോകാൻ സാധിച്ചിരുന്നുള്ളു. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group