കണ്ണൂരിൽ റാഗിംങിനിടെ മർദ്ദനം; മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസ്

Spread the love

കണ്ണൂർ: കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ ഹംദർദ് കോളജിൽ റാഗിംഗിന്‍റെ പേരിൽ വിദ്യാർഥിയെ മർദ്ദിച്ച മൂന്ന് സീനിയർ വിദ്യാർഥികൾക്കെതിരെ കേസ്.

കുഞ്ഞിപ്പള്ളി സ്വദേശിയായ ഒന്നാം വർഷ ബിബിഎ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്.കോളജ് ഗ്രൗണ്ടിൽ വച്ച് മൂന്ന് പേരും തടഞ്ഞു നിർത്തി റാഗ് ചെയ്തുവെന്നും അവര് പറഞ്ഞപോലെ ചെയ്യാൻ പറ്റില്ലെന്ന് അറിയിച്ചതോടെ സീനിയേർസിനെ ധിക്കരിച്ചുവെന്ന് പറഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർഥി കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

വിദ്യാർഥിയെ മർദ്ദിച്ച മൂന്നു പേരെയും കോളജിൽ നിന്ന് പുറത്താക്കിയതായി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group