ചെന്നിത്തല നവോദയ വിദ്യാലയത്തില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ജൂനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി; റാഗിങ് അല്ലെന്ന് പ്രിൻസിപ്പൽ

Spread the love

ആലപ്പുഴ: ചെന്നിത്തല നവോദയ വിദ്യാലയത്തിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗിങ് ചെയ്തുവെന്ന് പരാതി. എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദിച്ചതായാണ് ആരോപണം.

video
play-sharp-fill

അതേസമയം, റാഗിങ് നടന്നിട്ടില്ലെന്ന് സ്കൂൾ പ്രിൻസിപ്പൽ ജോളി ടോമി വ്യക്തമാക്കി. കുട്ടികൾ തമ്മിൽ ഉണ്ടായ അവിചാരിത പ്രശ്‌നങ്ങളുടെ തുടർച്ചയായാണ് മർദ്ദനം ഉണ്ടായതെന്നും റാഗിങ് ഉണ്ടായിട്ടില്ലെന്നും പ്രിൻസിപ്പൽ പറയുന്നു. ഹോസ്റ്റലിൽ ഉള്ളിൽ വെച്ചായിരുന്നു മർദ്ദനം.

സംഭവത്തിൽ ഉൾപ്പെട്ട ആറു പ്ലസ് വൺ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി സ്‌കൂൾ അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group