സ്വന്തംലേഖകൻ
മലപ്പുറം : മലപ്പുറം പാണക്കാട് റാഗിങ്ങിനിടെ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. മലപ്പുറം ഡിയുഎച്ച്എസ്എസിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥി അനസിനാണ് മര്‍ദ്ദനമേറ്റത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അനസിനെ +2 വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനസിനെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.റാഗിങ്ങിനിടെ താടി വടിക്കണമെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അനസിനോട് ആവശ്യപ്പെട്ടു. നല്‍കിയ സമയപരിധിക്ക് ശേഷവും അനസ് താടി വടിക്കാതെ ക്ലാസ്സില്‍ എത്തിയതാണ് വിദ്യാര്‍ത്ഥികളെ ചൊടുപ്പിച്ചത്. തുടര്‍ന്ന്് ക്ലാസ് കഴിഞ്ഞ് വന്ന അനസിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ മൂക്കിനും കണ്ണിനും സാരമായ പരിക്കുണ്ട്. കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയെ പരിക്ക് ഗുരുതരമായതിനാലാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പിതാവ് മലപ്പുറം പൊലീസില്‍ പരാതി നല്‍കി. മര്‍ദ്ദിച്ച സംഘം നിരന്തരമായി അനസിനെ ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് ഷാജി പറഞ്ഞു.