നാളെ രാവിലത്തെ ചായക്ക് ഹെൽത്തിയും ടേസ്റ്റിയുമായ റാഗി പുട്ട് ഉണ്ടാക്കിനോക്കിയാലോ?; റെസിപ്പി ഇതാ

Spread the love

ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് റാഗി. എന്നാൽ ഇത് കഴിക്കാൻ ചിലർക്കൊക്കെ മടിയാണ്. എന്നാൽ റാഗി വച്ച് ഒരു പുട്ട് റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം,  കുട്ടികൾ പോലും കഴിക്കും. ഗുണത്തിലും നിരത്തിലും നല്ലതാണ്.

ആവശ്യമായ ചേരുവകൾ

റാഗി -പൊടി വറുത്തത് 2 കപ്പ്

തേങ്ങ ചിരകിയത് -2 കപ്പ്

വെള്ളം ,-ഉപ്പ് ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം

ഉപ്പ് ചേര്‍ത്ത വെള്ളം കുടഞ്ഞ് കട്ടയില്ലാതെ റാഗിപോടി കുഴച്ചെടുക്കണം ശേഷം തേങ്ങയിട്ടു സാധാ  പുട്ട് ഉണ്ടാക്കുന്നത് പോലെ പുട്ട് കുറ്റിയിൽ  നിറച്ചു വേവിച്ചെടുക്കുക.

ടേസ്റ്റിയും ഹെൽത്തിയുമായ റാഗി പുട്ട് റെഡി. ഇതിലേക്ക് ഇഷ്ട്ടമുള്ള കറികൾ കൂട്ടി കഴിക്കാം.