ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് റാഗി; ഇതുവെച്ച്‌ കിടിലൻ സ്വാദില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഇഡലി റെസിപ്പി നോക്കിയാലോ?

Spread the love

കോട്ടയം: നല്ല പൂ പോലെയുള്ള ഇഡലി റാഗി ഇഡലി റെസിപ്പി ഇത.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

റാഗി – 1. 1/2കപ്പ്
ഇഡലി അരി – 3/4 കപ്പ്
ഉഴുന്നു – 1/2 കപ്പ്
ഉലുവ ഒരു ടീസ്പൂണ്‍
അവല്‍ – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ബൗളിലേക്ക് റാഗിയും, ഇഡലി അരിയും, ഉഴുന്നും, ഉലുവയും ഇട്ട് നന്നായി ആറോ ഏഴോ പ്രാവശ്യം കഴുകിയെടുക്കുക. നന്നായി വൃത്തിയായി കഴുകിയ ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് വീണ്ടും അരിയെല്ലാം മുങ്ങി കിടക്കുന്ന വിധത്തില്‍ വെള്ളമൊഴിച്ച്‌ അടച്ചു വെക്കുക. മിനിമം 6 മണിക്കൂർ എങ്കിലും കുതിരാൻ വയ്ക്കേണ്ടതാണ്. ആറു മണിക്കൂറിന് ശേഷം കുറച്ച്‌ അവലെടുത്ത് ഒരു ബൗളിലേക്ക് ഇട്ട് കുറച്ചു വെള്ളം ഒഴിച്ച്‌ 10 മിനിറ്റ് കുതിരാൻ വയ്ക്കുക.

ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് നേരത്തെ കുതിർക്കാൻ വെച്ച റാഗിയും അരിയും എല്ലാം വെള്ളം ഊറ്റി കളഞ്ഞു കുറേശ്ശെയായി കുറച്ചു വെള്ളം ഒഴിച്ച്‌ നന്നായി അരച്ചെടുക്കുക. അരച്ചെടുക്കുമ്പോള്‍ രണ്ടു മൂന്ന് തവണയായി അരക്കേണ്ടി വരും. അപ്പോള്‍ അവസാനത്തെ തവണ അരക്കുമ്പോള്‍ അവല്‍ കുതിർത്തത് കൂടിയിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഇതൊരു വലിയ പാത്രത്തിലേക്ക് ഒഴിച്ച്‌ ആവശ്യത്തിനു ഉപ്പ് ചേർത്ത് കൈകൊണ്ട് തന്നെ നന്നായി കുഴച്ച്‌ അടച്ചു വെക്കുക.

രാത്രി മുഴുവൻ അടച്ചു വെച്ച ശേഷം രാവിലെ എടുക്കുമ്ബോള്‍ ഇത് നന്നായി പുളിച്ചു പൊന്തി വന്നിട്ടുണ്ടാകും. ഉപ്പ് ആവശ്യമാണെങ്കില്‍ കുറച്ചു കൂടി ഇട്ടു കൊടുക്കുക അതുപോലെ വെള്ളം വേണമെങ്കില്‍ നോക്കിയിട്ട് കുറച്ചുകൂടി വെള്ളം ഒഴിച്ചു കൊടുക്കുക. ദോശ മാവിനേക്കാള്‍ കട്ടിയില്‍ ആയിരിക്കണം മാവ് ഇരിക്കേണ്ടത്. ഇനി അടുപ്പില്‍ ഒരു ഇഡ്ഡലി ചെമ്പ് വെച്ച്‌ വെള്ളം ഒഴിച്ച്‌ നന്നായി തിളക്കുമ്പോള്‍ ഇഡ്ഡലിത്തട്ടില്‍ വെളിച്ചെണ്ണ തടവി ഇഡലി ചെമ്പിലേക്ക് ഇറക്കി വയ്ക്കുക. ശേഷം ഓരോ തവി മാവ് ഇഡ്ഡലി ചെമ്പിലെ തട്ടിലേക്ക് ഒഴിച്ചുകൊടുത്ത് 10 മിനിറ്റ് അടച്ചുവെച്ച്‌ വേവിച്ചെടുത്താല്‍ രാഗി ഇഡ്ഡലി റെഡി.