റാഗി കുക്കീസ് ഉണ്ടാക്കിയാലോ? ഇതിനൊപ്പം മധുരക്കിഴങ്ങ് കൂടി ചേരുമ്പോള്‍ ഗുണവും രുചിയും കൂടും; റെസിപ്പി ഇതാ

Spread the love

കോട്ടയം: റാഗി കുക്കീസ് ഉണ്ടാക്കിയാലോ ? ഇതിനൊപ്പം മധുരക്കിഴങ്ങ് കൂടി ചേരുമ്പോള്‍ ഗുണവും രുചിയും കൂടും. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും.

video
play-sharp-fill

എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധുരക്കിഴങ്ങ്
റാഗി
അരി
വെള്ളം
ശർക്കര
തേങ്ങ
ഏലയ്ക്ക
ഉപ്പ്
നെയ്യ്

തയ്യാറാക്കുന്ന വിധം

കാല്‍ കിലോ മധുരക്കിഴങ്ങ് കഷ്ണങ്ങളാക്കി ആവിയില്‍ വേവിച്ചെടുക്കാം. അത് തണുത്തതിനു ശേഷം തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കാം. ഇതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ അരിപ്പൊടിയും ഒരു ടേബിള്‍സ്പൂണ്‍ റാഗിപ്പൊടിയും ചേർത്ത് വെള്ളം ഒഴിച്ച്‌ മാവ് കുഴച്ചു വയ്ക്കാം. ഒരു പാനിലേയ്ക്ക് തേങ്ങ ചിരകിയതും ശർക്കര പൊടിച്ചതും ചേർത്തു വരട്ടിയെടുക്കാം. അവ വെന്തു വരുമ്പോള്‍ ഏലയ്ക്ക പൊടിച്ചതും മധുരക്കിഴങ്ങും നെയ്യും ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കാം. ഇത് ചെറിയ ഉരുളകളാക്കി മാറ്റാം. കുഴച്ചെടുത്ത റാഗിപ്പൊടി വലിയ ഉരുളകളാക്കി പരത്താം. തേങ്ങ വഴറ്റിയെടുത്ത് അതിനുള്ളില്‍ വച്ച്‌ ഉരുട്ടാം, മുകളില്‍ ഒരു കശുവണ്ടിവയ്ക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വച്ച്‌ എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് കുക്കീസ് ചേർത്തു വറുത്തെടുക്കാം. തീ കുറച്ച്‌ വച്ചു വേണം വറുക്കാൻ. തണുത്തതിനു ശേഷം ഇത് ഭരണിയിലാക്കി സൂക്ഷിക്കാം. ആവശ്യാനുസരണം കഴിക്കാം.